Kerala
ക്രിസ്മസ് ആഘോഷം മദ്യരഹിതമാക്കാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
ക്രിസ്മസ് ആഘോഷം മദ്യരഹിതമാക്കാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സ്വന്തം ലേഖകന്‍
കൊല്ലം: ക്രിസ്മസ് ആഘോഷങ്ങള്‍ മദ്യരഹിതമാക്കാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ സമിതി പ്രവര്‍ത്തനം തുടങ്ങി. രൂപതാ പാസ്റ്ററല്‍ സെന്‍ററില്‍ ഡയറക്ടര്‍ ഫാ. ടി.ജെ. ആന്‍റണി പരിപാടി ഉദ്ഘാടനം ചെയ്തു.
ആഗമനകാലത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ക്രിസ്മസ് കാലത്ത് മദ്യത്തെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാ.ജോയി ലൂയിസ് അധ്യക്ഷത വഹിച്ചു. ഫാ.അഭിലാഷ് ഗ്രിഗറി, ഫാ.ബിനു തോമസ്, സമിതി സെക്രട്ടറി യേഹന്നാന്‍ ആന്‍റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി രൂപതയിലാകമാനം മദ്യവിമുക്ത ക്രിസ്മസിനായി സെമിനാറുകളും ലഘുലേഖ വിതരണവും ആധ്യാത്മിക ക്ലാസുകളും, ധ്യാനവും സംഘടിപ്പിക്കുമെന്നും സംഘാടനകര്‍ അറിയിച്ചു.