Kerala

കോ​വി​ഡ് കാലത്തെ പ്ര​തി​രോ​ധപ്രവർത്തനങ്ങൾക്ക് ക​ത്തോ​ലി​ക്കാ​സ​ഭ ചെ​ല​വ​ഴി​ച്ച​ത് 50.16 കോ​ടി രൂപ

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ ജൂ​​​ണ്‍ 30 വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 50,16,73,954 രൂ​​​പ...

സ്വന്തം ലേഖകൻ

കൊ​​​ച്ചി: കോ​​​വി​​​ഡ് കാലത്തെ പ്ര​തി​രോ​ധപ്രവർത്തനങ്ങൾക്കും, ലോ​​​ക്ക്ഡൗ​​​ണി​​​ലെ അ​​​തി​​​ജീ​​​വ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ ജൂ​​​ണ്‍ 30 വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 50,16,73,954 രൂ​​​പ. കേ​​​ര​​​ള​​​ത്തി​​​ലുള്ള 32 രൂ​​​പ​​​ത​​​ക​​​ളുടെയും (ലത്തീൻ-സീറോമലബാർ-സീറോമലങ്കര), രൂപതകളിൽ പ്രവർത്തിക്കുന്ന സ​​​ന്ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും, സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളുടെയും ഭാഗത്തുനിന്ന് മാത്രമായാണ് 50.16 കോ​ടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.

വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും, ജി​​​ല്ലാ-പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​യിരുന്നു സ​​​ഭ​​​ കോ​​​വി​​​ഡ് പ്രതിരോ​​​ധ-കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്. കത്തോലീക്കാ സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ 37,283 സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വിവിധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. അതുപോലെതന്നെ, സം​​​സ്ഥാ​​​ന​​​ത്തി​​​ന്റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു സ​​​ഭാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ക്വാ​​​റ​​​ന്റൈൻ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

കൂടാതെ, 4,23,559 സാ​​​നി​​​റ്റൈ​​​സ​​​ര്‍ ബോ​​​ട്ടി​​​ലു​​​ക​​​ളും, 2,48,478 ഹൈ​​​ജീ​​​ന്‍ കി​​​റ്റു​​​ക​​​ളും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് മാ​​​സ്‌​​​കു​​​ക​​​ളാ​​​ണ് ഇതുവരെ വിവിധ സ​​​ഭാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യിട്ടെ​​​ത്തി​​​ച്ച​​​ത്. അതുപോലെ, ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് പി​​​.പി.​​​ഇ. കി​​​റ്റു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു. ചി​​​കി​​​ത്സാ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി 7.35 ല​​​ക്ഷ​​​വും, ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മാ​​​യി 4,06,37,481 രൂ​​​പ​​​യും ന​​​ല്‍​കിയിട്ടുണ്ട്.

കൂടാതെ, ലോ​​​ക്ക്ഡൗ​​​ണ്‍ കാ​​​ല​​​ത്തെ ഭ​​​ക്ഷ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി നി​​​ര്‍​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കാ​​​യി 5.18 ല​​​ക്ഷം ഭ​​​ക്ഷ്യ​ കി​​​റ്റു​​​ക​​​ളാ​​​ണു രൂ​​​പ​​​തകൾ സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക​​​ള്‍ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. 207 ക​​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ണു​​​ക​​​ളി​​​ലൂ​​​ടെ 4.90 ല​​​ക്ഷം പേ​​​ര്‍​ക്ക് ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ച്ചു. 58,312 അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും സ​​​ഭ ഇ​​​ക്കാ​​​ല​​​ത്ത് സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ത്തി​​​ച്ചു.

സ്‌കൂൾ വർഷമാരംഭിച്ചപ്പോൾ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍​ക്കാ​​​യി 701 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ള്‍ എ​​​ത്തി​​​ച്ചു. അതുപോലെതന്നെ, സ​​​ഭാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​ണ്ട്.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ സേ​​​വ​​​ന, കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​ക​​​ള്‍ 39.72 ല​​​ക്ഷം പേ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​യെ​​​ന്ന് കെ.​​​സി​.​​ബി.​​​സി.​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് ഫോ​​​റം (കെ​​​എ​​​സ്എ​​​സ്എ​​​ഫ്) സ​​​മാ​​​ഹ​​​രി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ള്‍ പറയു​​​ന്നു. ഇവയ്‌ക്കെല്ലാം പുറമെ, 1.3 കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കെ.​​​സി.​​​ബി.​​​സി. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ന​​​ല്‍​കി.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കെ​​​സി​​​ബി​​​സി​​​യും വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളും ന​​​ല്‍​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍, പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​വ​​​ക​​​ക​​​ളും സ​​​ഭാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളാ​​ണ് കെ​​​എ​​​സ്എ​​​സ്എ​​​ഫ് സ​​​മാ​​​ഹ​​​രി​​​ച്ച​​​തെ​​​ന്നു എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ല്‍ പറയുന്നു. കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും വി​​​ട്ടു ന​​​ല്‍​കാ​​​ന്‍ തയ്യാറാണെന്ന് കെ​​​.സി.​​​ബി.​​​സി. ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​നും, ചാ​​​യ് കേ​​​ര​​​ള​​​യും സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നേ​​​ര​​​ത്തെ ത​​​ന്നെ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

കടപ്പാട്: ദീപിക

Show More

One Comment

  1. മുഖ്യമന്ത്രി ഓരോ ദിവസവും വൈകുന്നേരം ടി വി യിലൂടെ തത്സമയം അറിയിക്കുന്ന കണക്കുകളിൽ ഈ വിവരവും ഉൾെക്കൊള്ളിക്കുവാൻ സഭാധികാരികൾ ഉടനടി നടപടികൾ സ്വീകരിക്കണെന്ന് അഭ്യർത്ഥിക്കുന്നു..
    അഡ്വ ജോസി സേവ്യർ

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker