കോവിഡ് -19 വാരിയേഴ്സിനുള്ള അവാർഡ് വിതരണം നടത്തി
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലെ സേവനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന വോളന്റിയർമാർക്കാണ് അവാർഡുകൾ...
ജോസ് മാർട്ടിൻ
എറണാകുളം: ക്യു.എസ്.എസ്.എസ്.ന്റെയും, കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും, കാരിത്താസ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ international volunteer’s day അനുസ്മരണത്തിന്റെ ഭാഗമായി കോവിഡ് -19 വാരിയേഴ്സിന് അവാർഡ് വിതരണം നടത്തി. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ക്യു.എസ്.എസ്.എസ്. നടത്തി വന്നിരുന്ന സേവനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന വോളന്റിയർമാർക്കാണ് അവാർഡുകൾ നൽകിയത്.
കോവിഡ് മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ വോളന്റിയർമാർക്ക് അവാർഡ് നൽകി അനുമോദിച്ചത് കെ.എസ്.എസ്.എഫ്. ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കലാണ്. ക്യു.എസ്.എസ്.എസ്. ഡയറക്ടർ ഫാ. അൽഫോൺസ് എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ലെനിൻ ലിയോൺസ്, സിസ്റ്റർ ജെസ്സിനാ, ശ്രീ.രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്യു.എസ്.എസ്.എസ്. അസ്സി.ഡയറക്ടർ ഫാ. ജോ ആന്റണി അലക്സ് സ്വാഗവും, കാരിത്താസ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ. റിനീഷ് ആന്റണി എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group