കോവിഡ് 19; എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രൂപീകരിച്ച് ഇന്റെഡവലപ്മെന്‍റ് സൊസൈറ്റി
നെയ്യാറ്റിന്‍കര കാട്ടാക്കട താലൂക്കുകളിലെ 11 മേഖലകളിലാണ് എമര്‍ജന്‍സി റെസ്പേണ്‍സ് ടീം രൂപീകരിച്ചത്...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രൂപികരിച്ച് ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ലോകത്തിലെ തന്നെ 2 മത്തെ ഹ്യൂമാനിറ്റേറിയന്‍ നെറ്റ് വർക്കായ കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെ നെയ്യാറ്റിന്‍കര കാട്ടാക്കട താലൂക്കുകളിലെ 11 മേഖലകളിലാണ് എമര്‍ജന്‍സി റെസ്പേണ്‍സ് ടീം രൂപീകരിച്ചത്.
നിഡിസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ടീം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. കൂടാതെ കെറോണയെ പ്രതിരോധിക്കാന്‍ സമൂഹം ഏറ്റെടുക്കേണ്ട കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും നിഡ്സ് നടത്താന്‍ തീരുമാനിച്ചു.
ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ കൈകോര്‍ത്ത്കൊണ്ട് നിഡ്സ് ഓഫിസ് പ്രവര്‍ത്തിക്കുന്ന ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ബ്രേക്ക് ദ ചെയിന്‍ പദ്ധതിക്കും തുടക്കം കുറിച്ചു. എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ പ്രവര്‍ത്തിക്കാന്‍ ഇനിയും താല്‍പ്പര്യമുളളവര്‍ ബുധനാഴ്ച (25.03.2020) വൈകിട്ട് 4 മണിക്ക് മുമ്പായി ലോഗോസ് പാസ്റ്ററല്‍ സെന്‍ററുമായി ബന്ധപ്പെട്ടണമെന്ന് നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി ആന്‍റോ അറിയിച്ചു (ഫോണ്‍: 9562772262).