കോട്ടപ്പുറം രൂപത “സ്വര്‍ഗ്ഗീയ സംഗീത സംഗമം” നടത്തി
കോട്ടപ്പുറം രൂപത "സ്വര്‍ഗ്ഗീയ സംഗീത സംഗമം" നടത്തി
ഫാ. ജാംലാൽ സെബാസ്റ്റ്യൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപത മതബോധന കേന്ദ്രം “സ്വര്‍ഗ്ഗീയ സംഗീത സംഗമം” നടത്തി. ഞായറാഴ്ച നടത്തിയ “സ്വര്‍ഗ്ഗീയ സംഗീത സംഗമം” രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്തു.
“കുട്ടികളുടെ വിശ്വാസ രൂപീകരണത്തില്‍ ഈ സംഗമം സഹായിക്കട്ടെ” എന്ന് അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി പിതാവ് ആശംസിച്ചു.
വിവിധ വിഭാഗങ്ങളിലായി അന്‍പതിലധികം മതബോധന യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചു. മതബോധന കേന്ദ്രം സംഘടിപ്പിച്ച ഈ “സ്വര്‍ഗ്ഗീയ സംഗീത സംഗമം” വരും നാളുകളിൽ കോട്ടപ്പുറം രൂപതയ്ക്ക് കൂടുതൽ ശക്തിപകരുകയും, വിശ്വാസ ജീവിതം കൂടുതൽ പരിപോക്ഷിക്കപ്പെടുകയും ചെയ്യും എന്നതിൽ സംശയമില്ല.
രൂപത മതബോധന ഡയറക്ടര്‍ റവ.ഡോ.ആന്‍റണി ബിനോയ് അറയ്ക്കല്‍ സന്നിഹിതനായിരുന്നു. അതുപോലെ, വൈദികര്‍, സന്യസ്തര്‍, മതദ്ധ്യാപകര്‍, മതബോധന വിഭാഗം പ്രൊമോട്ടേഴ്സ്, എന്നിവര്‍ പങ്കെടുത്തു.
സ്വര്‍ഗ്ഗീയ സംഗീത മത്സരഫലം ഇങ്ങനെ :
സെക്ഷന്‍ A
1st – നിത്യസഹായമാത ചര്‍ച്ച്, കുരുവിലശ്ശേരി.
2nd – ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ച്, കടക്കര.
3rd – സെന്‍റ് ആന്‍റണീസ് ചര്‍ച്ച്, കുറ്റിക്കാട്.
സെക്ഷന്‍ B
1st – ജപമാല രാജ്ഞി ചര്‍ച്ച്, തുരുത്തിപ്പുറം.
2nd – ജപമാല രാജ്ഞി ചര്‍ച്ച്, ചെറായി.
3rd – സെന്‍റ് ജോസഫ്സ് കൊത്തൊലെംഗോ ചര്‍ച്ച്, പറവൂര്‍.
സെക്ഷന്‍ C
1st – സെന്‍റ് ആന്‍റണീസ് ചര്‍ച്ച്, ചെറിയപ്പിള്ളി.
2nd – സല്‍ബുദ്ധിമാത ചര്‍ച്ച്, കീഴുപ്പാടം.
3rd – ഹോളി ക്രോസ് ചര്‍ച്ച്, കടല്‍വാതുരുത്ത്.
സെക്ഷന്‍ D
1st – സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, തൃശ്ശൂര്‍.
2nd – ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, കൂട്ടുകാട്.
3rd – സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, കോട്ടുവള്ളി.
സെക്ഷന്‍ E
1st- സെന്‍റ് ഫ്രാന്‍സിസ് അസ്സീസ്സി ചര്‍ച്ച്, തുരുത്തിപ്പുറം.
2nd – സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍, കോട്ടപ്പുറം.
3rd – മഞ്ഞുമാത ചര്‍ച്ച്, പള്ളിപ്പുറം.