ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗം ഫാ.ജിജു അറക്കത്തറ ഡോക്ടറേറ്റ് നേടി. ഫിലിപ്പൈൻസിലെ മനില സെന്റ് തോമസ് പൊന്തിഫിക്കൽ റോയൽ സർവ്വ കലാശാലയിൽ നിന്ന് ‘ക്ലിനിക്കൽ സൈക്കോളജി’യിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സമ്മർദ്ദത്തിലായ അമ്മമാരെ സംബന്ധിച്ച വിഷയത്തിലായിരുന്നു ഗവേഷണം. ഈ വിഷയത്തിൽ ദേശീയ-അന്തർദേശീയ ജേർണലുകളിൽ ഫാ.ജിജു അറക്കത്തറയുടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടപ്പും രൂപതയിലെ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ അറക്കത്തറ പരേതരായ ജോർജ് – ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ.ജിജു അറക്കത്തറ.