ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ ജൂൺ 30 വരെ ജനരഹിത തിരുകർമ്മങ്ങൾ തുടരാൻ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ നിർദ്ദേശമെന്ന് കോട്ടപ്പുറം രൂപതാ പി.ആർ.ഓ. ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.
ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനാലും സാമൂഹ്യ വ്യാപന ഭീഷണി നിലനിൽക്കുന്നതിനാലും ജനസുരക്ഷയെ കരുതി ജൂൺ 30 വരെ കോട്ടപ്പുറം രൂപതയിൽ തിരുകർമ്മങ്ങൾക്കായി പള്ളികൾ തുറക്കേണ്ടതില്ലെന്നും, നിലവിലുള്ള സ്ഥിതി തുടരാനും തീരുമാനിക്കുകയായിരുന്നു.