രാജന്‍ കൊളവുപാറ
കാട്ടാക്കട: കൊളവുപാറ ഇടവകയില്‍ കെ.സി.വൈ.എം., നിഡ്സ്, വൈ.എം.സി.എ. സംഘടനകളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവല്‍ക്കരണ സെമിനാറും
സംഘടിപ്പിച്ചു. വീരണകാവ് സ്കൂള്‍ ജംഗ്ഷനില്‍ സി.എസ്.ഐ. ഇലക്കോട് സഭാ ശുശ്രൂഷകള്‍ റവ.ജസ്റ്റിന്‍ രാജ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന്, കൊളവുപാറ ഇടവക പാരിഷ് ഹാളില്‍ നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ വാര്‍ഡ് മെമ്പര്‍ ലാന്‍സി പ്രസന്ന ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ ക്ലാസ്സ് കുളവുപാറ ഇടവക വികാരി ഫാ.ഡെന്നീസ്മണ്ണൂര്‍ നയിച്ചു. കെ.സി.വൈ.എം. പ്രസിഡന്‍റ് ലിജോ, സജിന്‍ ദാസ്, സിസ്റ്റര്‍ ശാന്തി
ശ്രീജ റാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.