Vatican

“കൊല്ലരുത്” എന്നതിന്‍റെ അര്‍ത്ഥം “സ്നേഹത്തിലേക്കുള്ള വിളി” എന്നാണ്; ഫ്രാൻസിസ് പാപ്പാ

"കൊല്ലരുത്" എന്നതിന്‍റെ അര്‍ത്ഥം "സ്നേഹത്തിലേക്കുള്ള വിളി" എന്നാണ്; ഫ്രാൻസിസ് പാപ്പാ

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: കൊല്ലരുത് എന്നതിന്‍റെ അര്‍ത്ഥം സ്നേഹത്തിലേക്കുള്ള വിളിയെന്നാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇന്നലെ ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനത്തിനായി വിവധരാജ്യങ്ങളില്‍ നിന്ന് എത്തിച്ചേർന്ന പതിനെണ്ണായിരത്തോളം വരുന്ന സന്ദർശകരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

മനുഷ്യന് ശ്രേഷ്ഠവും സൂക്ഷ്മവേദിയുമായ ഒരു ജീവനുണ്ടെന്നും അതുപോലെ തന്നെ പ്രാധാന്യമേറിയ നിഗൂഢമായ ഒരു “അഹം” ഉണ്ടെന്നും പാപ്പാ പറഞ്ഞു. അങ്ങനെ വരുമ്പോൾ ഒരു കുഞ്ഞിന്‍റെ നിഷ്ക്കളതയെ ഹനിക്കാന്‍ അവസരോചിതമല്ലാത്ത ഒരു വാചകം മതി. ഒരു നിസ്സംഗതാഭാവം മതി ഒരു സ്ത്രീയെ മുറിവേല്പ്പിക്കാന്‍. ഒരു യുവഹൃദയത്തെ പിളര്‍ക്കാന്‍ ആ വ്യക്തിയോട് വിശ്വാസം കാണിക്കാതിരുന്നാല്‍ മാത്രം മതിയാകും. ഒരുവനെ ഇല്ലായ്മ ചെയ്യുന്നതിന് അവഗണന മാത്രം മതിയാകും. അതുപോലെ ദ്രോഹം ചെയ്യുന്നില്ല എന്നതു കൊണ്ട് എല്ലാം ശുഭം എന്നു കരുതേണ്ട. ഒരോരുത്തരും ചെയ്യേണ്ടതായ നന്മയുണ്ട്. അതാണ് നമ്മെ നാമാക്കിത്തീര്‍ക്കുന്നതെന്നും നിസ്സംഗത ആളെ കൊല്ലുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ആദ്യത്തെ ഘാതകനായ കായേനോട് കര്‍ത്താവ് ‘നിന്‍റെ സഹോദരന്‍ എവിടെ’ എന്നു ചോദിക്കുമ്പോള്‍ കായേന്‍റെ വായില്‍നിന്നു വരുന്ന ഭീകരമായ ഒരു മറുപടി “എനിക്കറിയല്ല, സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?” എന്നായിരുന്നു. സത്യത്തിൽ കൊലപാതകികളുടെ സംസാര രീതിയാണത്. “അതൊന്നും എന്നെ സ്പര്‍ശിക്കുന്നതല്ല”, “എല്ലാം നിന്‍റെ കാര്യം” ഇതാണ് കൊലപാതകിയുടെ ശൈലി. അതിനാൽ “നമ്മള്‍ പരസ്പരം കാവല്‍ക്കാരാണ്” എന്നത് മറക്കാതിരിക്കാം. ഇതാണ് ജീവന്‍റെ സരണിയും അഹിംസയുടെ പാതയുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker