Kerala

കൊല്ലം രൂപത കോൾപ്പിങ് ദിനം ആഘോഷിച്ചു

കൊല്ലം രൂപത കോൾപ്പിങ് ദിനം ആഘോഷിച്ചു

അനുജിത്ത്

കൊല്ലം: കൊയിലോൺ കോൾപ്പിങ് റീജിയൻ, കൊയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29-ന് അഡോൾഫ് കോൾപ്പിങ് ദിനം ആഘോഷിച്ചു.

കൊല്ലം റീജിയൻ ഡയറക്ടർ അധ്യക്ഷത വഹിച്ച പരിപാടി കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ ഡോ. പോൾ ആന്റണി മുല്ലശേരിൽ ഉദ്‌ഘാടനം ചെയ്തു.

1980-1990 കാലഘട്ടങ്ങളിലാണ്‌ കോൾപ്പിങ് സംഘടന കൊല്ലം രൂപതയിൽ സ്ഥാപിതമാകുന്നത്. തുടർന്ന്, “കാലത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കി അതിനുസൃതമായി പ്രത്യുദ്ധരിക്കണം” എന്ന അഡോൾഫ്‌ കോൾപ്പിങ്ങിന്റെ വാക്കുകൾക്ക് ഊന്നൽ നൽകി കൊണ്ട് കൊയിലോൺ റീജിയൻ മികച്ച പ്രവർത്തങ്ങൾ കാഴ്ച്ച വയ്ക്കുന്നു.

വേദനകൾ അനുഭവിക്കുന്നവരെയും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെയും പുന:രുദ്ധരിപ്പിക്കുന്നതിനു വേണ്ടി കോൾപ്പിങ് സ്വായത്തമാക്കിയ കൈത്തൊഴിലുകൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിലൂടെയാണ് ആദ്യത്തെ കോൾപ്പിങ് സംഘടന സ്‌ഥാപിതമായത്. ഇന്ന് ഏകദേശം 62ഓളം രാജ്യങ്ങളിൽ കോൾപ്പിങ് സംഘടന അതിന്റെ പ്രവർത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

കോൾപ്പിങ് ദിനാഘോഷത്തിന്റെ ഭാഗമായി കോൾപ്പിങ് നാഷണൽ ഡയറക്ടർ ഫാ. ആന്റണി രാജ്‌, രൂപത ഡയറക്ടർ ഫാ.അൽഫോൻസ്, എം.പി. പ്രേമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker