കൊല്ലം രൂപതാ പ്രൊലൈഫ് സമിതിയുടെ അഖണ്ഡജപമാലയും ദിവ്യകാരുണ്യ ആരാധനയും നാളെ മുതൽ
കൊല്ലം രൂപതാ പ്രൊലൈഫ് സമിതിയുടെ അഖണ്ഡജപമാലയും ദിവ്യകാരുണ്യ ആരാധനയും നാളെ മുതൽ
റോണാ റിബെയ്‌റോ
കൊല്ലം : കൊല്ലം രൂപത പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ മാസം പ്രൊലൈഫ് മാസമായി ആഘോഷിക്കുന്നതിന് മുന്നോടിയായുള്ള അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും 15 ബുധനാഴ്ച ആരംഭിക്കും. രാവിലെ 8 മണിക്ക് പട്ടത്താനം വിമലഹൃദയ പ്രൊവിൻഷ്യലെറ്റിലാണ് പ്രൊലൈഫ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമകുടുംബാസൂത്രണ മാർഗങ്ങൾ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുപയോഗം,തീവ്രവാദം, കൊലപാതകം, യുദ്ധം, ദയാവധം, പരിസ്ഥിതി മലിനീകരണം തുടങ്ങി മനുഷ്യജീവനെതിരായ തിന്മകൾക്കെതിരായ സന്ദേശമുയർത്തിയാണ് ഡിസംബർ പ്രൊലൈഫ് മാസമായി കൊല്ലം രൂപതയിൽ ആഘോഷിക്കുന്നത്.
രൂപത ഡയറക്ടർ റവ. ഡോ. ബൈജു ജൂലിയാൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം വിമല ഹൃദയ മദർ ജനറൽ സിസ്റ്റർ റെക്സിയമേരി ഉദ്ഘാടനം ചെയ്യും.
വിമല ഹൃദയ പ്രൊവിൻഷ്യൽ സിസ്റ്റർ അംബികാമേരി, കെ.സി.ബി.സി. പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ വലിയവീട്, ബി.സി.സി. രൂപത കോർഡിനേറ്റർ സജീവ് പരിശവിള, പ്രൊലൈഫ് രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ എന്നിവർ സംസാരിക്കും. തുടർന്നു സിസ്റ്റർ സെല്മമേരിയുടെ നേതൃത്വത്തിൽ ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടക്കും.
കൊല്ലം രൂപതാ ബി.സി.സി. യുമായി ചേർന്നാണ്, കൊല്ലം രൂപത പ്രൊലൈഫ് സമിതിയുടെ അഖണ്ഡജപമാലയും ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിച്ചിരിക്കുന്നത്.