സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയിൽ എല്ലാ വർഷവും നടത്തിവരാറുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം കൊറോണാ മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും ഈ വർഷവും നടത്തി. 2021 ജനുവരി 10-ന് ഞായറാഴ്ച്ച വൈകിട്ട് 4.00 മണിക്ക് കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നാരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം തങ്കശ്ശേരി ഹോളി ക്രോസ്സ് ദേവാലയത്തിൽ എത്തിച്ചേരുകയും അവിടെനിന്നും പ്രാർത്ഥനയ്ക്കും, ആശീർവാദത്തിനും ശേഷം തിരിച്ച് കത്തീഡ്രൽ ദേവാലയത്തിൽ പ്രദക്ഷിണം സമാപിക്കുകയും ചെയ്തു.
കൊല്ലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മുൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ സ്റ്റാൻലി റോമൻ, രൂപതാ വികാരി ജനറൽ മോൺ.വിൻസെന്റ് മച്ചാഡോ, രൂപതാ ചാൻസലർ റവ.ഡോ.ഫ്രാൻസിസ് ജോർജ്, കത്തീഡ്രൽ വികാരി ഫാ.റൊമാൻസ് ആന്റണി, ഹോളിക്രോസ് വികാരി ഫാ.ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ് എന്നിവരും രൂപതയിലെ വൈദികരും സന്യസ്തരും, നിരവധി വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് തീർത്തും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group