Kerala

കൊല്ലം ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരിയുടെ സഹോദരന്‍ നിര്യാതനായി

കൊല്ലം ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരിയുടെ സഹോദരന്‍ നിര്യാതനായി

അനിൽ ജോസഫ്

കൊല്ലം: കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശേരിയുടെ സഹോദരന്‍ കൊല്ലം പട്ടത്താനം മൈത്രി നഗറില്‍ വിന്‍സെന്‍റ് മുല്ലശ്ശേരി (65) നിര്യാതനായി.

പട്ടത്താനത്ത് ആന്‍റണി ഗബ്രിയേല്‍ – മാര്‍ഗരീത്ത ദമ്പതികളുടെ 9 മക്കളില്‍ നാലാമനാണ് നിര്യാതനായ വിന്‍സെന്‍റ് മുല്ലശ്ശേരി. ഇദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു.

സംസ്കാര ശുശ്രൂഷ നാളെ 3.30 -ന് പട്ടത്താനം ഭാരത രാജ്ഞി ദേവാലയത്തില്‍ വച്ച് നടക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker