കൊറോണക്കാലത്ത് പോലീസുകാര്‍ക്ക് കേക്ക് വിതരണം ചെയ്ത് കെ.സി.വൈ.എം. മാതൃക
കൊറോണക്കാലത്ത് പോലീസുകാര്‍ക്ക് കേക്ക് വിതരണം ചെയ്ത് കെ.സി.വൈ.എം. മാതൃക
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കെറോണയെന്ന മഹാവിപത്തിനെ പ്രതിരോധിക്കാനായി 24 മണിക്കൂറും നിരത്തുകളില്‍ സേവനം ചെയ്യുന്ന പോലീസുകാര്‍ക്ക് മധുരം നല്‍കി കെ.സി.വൈ.എം. നെയ്യാറ്റിന്‍കര ഫൊറോന സമിതി മാതൃകയായി. നെയ്യാറ്റിന്‍കര സബ്ഡിവിഷന് കീഴിലെ 700 പോലീസുകാര്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേക്കുകളാണ് വിതരണം ചെയ്തത്.
നെയ്യാറ്റിന്‍കര ബിഷപ് സ് ഹൗസിന് മുന്നില്‍ മുന്നില്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ എംഎല്‍എ കെ.ആന്‍സലന് കേക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. കൊറോണക്കാലത്ത് കെ.സി.വൈ.എം.ന്റെ സ്നേഹമധുരം മാതൃകയാണെന്ന് ബിഷപ് പറഞ്ഞു.
രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ കെ.സി.വൈ.എം. രൂപതാ സമിതി ഡയറക്ടര്‍ ഫാ.റോബിന്‍ സി.പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റൂറല്‍ പോലീസ് അസ്സോസിയേഷന്റെ നേതൃത്വത്തിലാണ് കേക്കുകള്‍ വിതരണം ചെയ്തത്. കളിയിക്കാവിള അതിര്‍ത്തിയിലുള്‍പ്പെടെയുളള പോലീസുകാര്‍ കെ.സി.വൈ.എം.ന്റെ സ്നേഹമധുരം പോലീസുകാര്‍ എത്തിച്ചു.