കൊണ്ണിയൂർ വി.അമ്മത്രേസ്യ ദേവാലയ തിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം
കൊണ്ണിയൂർ വി.അമ്മത്രേസ്യ ദേവാലയ തിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം
അനുജിത്ത്
ആര്യനാട്: കൊണ്ണിയൂർ വി.അമ്മത്രേസ്യ ദേവാലയ തിരുനാളിന് തുടക്കമായി. തിരുനാൾ ആരംഭ ദിനമായ 12 വെള്ളിയാഴ്ച ഇടവക വികാരി ഫാ.സുരേഷ് ബാബു പതാകയുയർത്തി ഇടവക തിരുനാളിനു ആരംഭം കുറിച്ചു. ഒക്ടോബർ 12 മുതൽ 21 വരെയാണ് ഇടവക തിരുനാൾ ആഘോഷം.
ആരംഭ ദിവസം ആഘോഷമായ ദിവ്യബലിയ്ക് രൂപത വികാരി ജനറൽ റവ. മോൺ. ജി.ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിച്ചു. റവ.ഫാ.ഗ്രിഗറി ആർബി വചന പ്രഘോഷണം നൽകി. തുടർന്ന്, ഇടവകയുടെ ഔദ്യോഗിക വെബ്സൈറ്റ് മോൺ. ജി.ക്രിസ്തുദാസ് ഇടവക ജനങ്ങൾക്കായി സമർപ്പിച്ചു.
രണ്ടാം ദിനമായ ഇന്നലെ രാവിലെ 10.30-ന് രോഗികൾക്കുവണ്ടിയുള്ള പ്രത്യേക ദിവ്യബലിക് റവ. ഫാ.സജിൻ തോമസ് മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 6.30-ന് ദിവ്യബലിയ്ക് മുഖ്യ കാർമികൻ റവ ഫാ. ആർ.പി.വിൻസെന്റ്, വചന പ്രഘോഷണം ഫാ. ജോസഫ് അഗസ്റ്റിൻ നൽകി.
മൂന്നാം ദിനമായ 14 ഞായറഴ്ച ദിവ്യബലിക് മുഖ്യ കാർമികൻ റവ. ഫാ.ജെൻസൻ, വചന പ്രഘോഷണം റെവ.ഫാ.ജോസഫ് പാറാംകുഴി.
ഒക്ടോബർ 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ
ദിവ്യബലിയും, കുടുംബ നവീകരണ ധ്യാനവും ഉണ്ടായിരിക്കും.
ദിവ്യബലികൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് റവ. ഫാ.ഇഗ്നേഷ്യസ്, റവ. ഫാ.ഡെന്നിസ് കുമാർ പി.എൻ., റവ. ഫാ.ബോസ്കോ.ആർ., റവ. ഫാ.ക്ളീറ്റസ് എന്നിവരാണ്.
18-ന് ദിവ്യകാരുണ്യ പ്രദിക്ഷണം ഉണ്ടായിരിക്കും. പ്രദിക്ഷണം ദേവാലയത്തിൽ നിന്നും ആരംഭിച്ച് കൊണ്ണിയൂർ കുരിശടിയിൽ പോയി തിരികെ ദൈവാലയത്തിൽ എത്തിച്ചേരുന്നു.
തിരുനാൾ ദിനമായ 19 വെള്ളിയാഴ്ച ദിവ്യബലിക് റവ. ഫാ.അനീഷ് ആൽബർട്ട് മുഖ്യ കാർമികത്വം വഹിക്കും, റവ. ഫാ.ജെയിംസ് വചന പ്രഘോഷണം നടത്തും.
ഒക്ടോബർ 20 ശനിയാഴ്ച രാവിലെ പരേതാനുസ്മരണ ദിവ്യബലിക് റവ. ഫാ.ക്രിസ്തുദാസ്. എം.കെ. കാർമികത്വം വഹിക്കും. വൈകുന്നേരം 5.30-ന് സമൂഹ ദിവ്യബലിക്ക് റവ. ഫാ.സൈമൺ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് 7 മണിക്ക് തിരുസ്വരൂപ പ്രദക്ഷിണം ദൈവാലയത്തിൽ ആരംഭിച്ച് പൂവച്ചൽ കുരിശടി ജംഗ്ഷൻ വരെ പോയി തിരികെ ദൈവാലയത്തിൽ എത്തി ചേരുന്നു.
തിരുനാൾ മഹോത്സവ ദിവസമായ 21ഞായറാഴ്ച ആഘോഷമായ സമൂഹ ദിവ്യബലിക്ക് റവ. ഫാ.സോണി IVDei മുഖ്യ കാർമികത്വം വഹിക്കും. റവ. ഫാ.റോബിൻസണ് ഓ.സി.ഡി. വചന പ്രഘോഷണം നൽകും. തുടർന്ന്, തിരുനാൾ കൊടിയിറക്ക്.