കേരള സർക്കാരിന്റെ മദ്യ നയത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുന്നത് ബാലിശമായ ചിന്താഗതി യൂഹാനോന്‍ മാര്‍.തെയഡോഷ്യസ്
ജോസ് മാർട്ടിൻ
കൊച്ചി: കേരള സർക്കാരിന്റെ അത്യന്തം വിനാശകരമായ മദ്യ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സർക്കാരിനോട് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യം. വകതിരിവും, വിവേചനവുമില്ലാത്ത സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിതെന്നും മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സംസ്ക്കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ വിളിക്കാന്‍ കഴിയുമെന്നും പത്രക്കുറിപ്പിലൂടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ചോദിക്കുന്നു.
വീടുകളും, തൊഴിലിടങ്ങളും മദ്യശാലകളായാല്‍ നാടെങ്ങെനെ രക്ഷപ്പെടുമെന്ന പൊതുബോധം സൃഷ്ടിക്കപ്പെടാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്ന് മദ്യവിരുദ്ധ സമിതി വിവരിക്കുന്നു. സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ട് സൃഷ്ടിക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനമെന്നും സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് എത്ര ബാലിശമായ ചിന്താഗതിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ചെയർമാൻ യൂഹാനോന്‍ മാര്‍.തെയഡോഷ്യസ് പ്രതികരിക്കുന്നു.
സര്‍ക്കാരിന്റെ വിനാശകരമായ മദ്യ നയത്തെ കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളും കേരള സമൂഹവും നഖശിഖാന്തം എതിര്‍ക്കുന്നുവെന്നും കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പത്രകുറിപ്പിൽ അറിയിച്ചു.
പത്രകുറിപ്പിന്റെ പൂർണ്ണരൂപം: