Diocese

കേരള ലത്തീൻ സഭ ഡിജിറ്റലാകുന്നു; ഒപ്പം ഒരുപടി മുന്നിൽ നെയ്യാറ്റിൻകര രൂപതയും

കേരള ലത്തീൻ സഭ ഡിജിറ്റലാകുന്നു; ഒപ്പം ഒരുപടി മുന്നിൽ നെയ്യാറ്റിൻകര രൂപതയും

നെയ്യാറ്റിൻകര: രൂപതാ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ രൂപതാ സ്വപ്നം യാഥാർഥ്യത്തിലേയ്ക്ക്. അതിനുള്ള നടപടികൾ ഫൊറോന തലത്തിൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. അടുത്തമാസം അവസാനത്തോടെ ഇടവകകളിലെ വിവരശേഖരണം പൂർത്തീകരിക്കും.

രൂപതയിലെ 247 ദേവാലയങ്ങളിൽ നിന്നും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോഓർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ ഇടവകകളിൽ നിന്നുളള വിവര ശേഖരണത്തിന്റെ ആദ്യ നടപടികൾ ആരംഭിച്ചു. കേരള ലത്തീൻ സഭക്ക്‌ കീഴിലെ 12 രൂപതകളിലും ഒരേ സമയം നടക്കുന്ന ഈ പരിപാടിയുടെ നെയ്യാറ്റിൻകര രൂപതയിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പത്താംങ്കല്ല്‌ തിരുഹൃദയദേവാലയത്തിൽ ആരംഭിച്ചു.

രൂപതയിലെ അംഗസംഖ്യ , തൊഴിലില്ലായ്‌മ , യുവജനങ്ങളുടെ പ്രവർത്തനം, ഇടവകയുടെ പ്രവർത്തനം, അച്ചടി ദൃശ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി 15 ഇനങ്ങളുടെയും അതിന്റെ ഉപ ഇനങ്ങളുടെയും വിവരശേഖരണമുൾപ്പെടെ സമഗ്രമായ ഡാറ്റാകളക്‌ഷനാണ്‌ തുടക്കം കുറിച്ചത്‌. 12 രൂപതകളുടെയും പ്രവർത്തനം കെ.ആർഎൽ.സി.സി.യുടെ സെഡ്രൽ സർവറിലൂടെ വീക്ഷിക്കാനും വിലയിരുത്താനും ഇനിയാവും എന്നതാണ്‌ പ്രത്യേകത.

ഇതിനോടൊപ്പം രൂപതയുടെ കീഴിലുളള നെഡ്പാംസോ (നെയ്യാറ്റിൻകര ഡയസിഷ്യൻ പാരിഷ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ) എന്ന സംവിധാനം വഴിയുളള വിവരശേഖരണവും ഉടൻ പൂർത്തീകരിക്കുമെന്ന്‌ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ അറിയിച്ചു. ഇടവകകളുടെ പ്രവർത്തനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു.

ഓരോ ഇടവകയിലും കോ ഓർഡീനേറ്റർമാരായിരിക്കും വിവര ശേഖരണത്തിന്‌ ചുക്കാൻ പിടിക്കുന്നത്‌, കൂടാതെ ഓരോ ഇടവകക്കും 9 പേരടങ്ങുന്ന കോർ ടീമും ഉണ്ടാവും. ഫെബ്രുവരി 11 ഞായറാഴ്‌ച വിവരശേഖരണ ദിനമായി (കണക്കെടുപ്പ്‌ ) രൂപത പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഫെബ്രുവരി 18 ഓടെ വിവരശേഖരണം രൂപതയിലെ 247 ദേവാലയങ്ങളിലും പൂർത്തീകരിക്കുമെന്നും വികാരി ജനറൽ അറിയിച്ചു. രൂപതയിലെ 11 ഫൊറോനകളുടെയും വിവരശേഖരണം ഏകീകരിക്കാൻ 12 പേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചിട്ടുണ്ട്‌.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker