കേരള ലത്തീൻ സഭാദിനം ആഘോഷിച്ചു
രാഷ്ട്രീയ-സാമൂഹിക പഠനക്കളരി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു...
സ്വന്തം ലേഖകൻ
എറണാകുളം: കേരളത്തിന്റെ തീരസംരക്ഷണത്തിന് കേരള സർക്കാർ അതിഗൗരവമേറിയ പ്രാധാന്യമാണ് നല്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി ആഗസ്റ്റിൻ. 5000 കോടി രൂപ തീരസംരക്ഷണത്തിനായി ചില വഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. കെ.ആർ.എൽ.എൽ.സി.സി. യുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സംഘടിപിച്ച കേരള ലത്തീൻ സഭാദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരമേഖലയിലെന്ന പോലെ മലയോര മേഖലയിലും ലത്തീൻ കത്തോലിക്കരുടെ സാന്നിദ്ധ്യം പ്രകടമാണ്. ഈ മേഖലയുടെയും പ്രശ്നങ്ങളെയും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ ജോസഫ് കരിയിൽ ആമുഖ സന്ദേശം നൽകി. കെ.ആർ.എൽ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ.സിൽവെസ്റ്റർ പൊന്നു മുത്തൻ ആദ്ധ്യക്ഷത വഹിച്ചു. തുടർന്ന്. കെ.ആർ.എൽ.സി.സി. നടപ്പിലാക്കുന്ന രാഷ്ട്രീയ-സാമൂഹിക പഠനക്കളരി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, കെ.എൽ.സി.എ. ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ്, സി.എസ്.എസ്. ദേശീയ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ, കെ.എൽ.സി.ഡബള്യു.എ. പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെ.എൽ.എം. പ്രസിഡണ്ട് ബാബു തണ്ണിക്കോട്ട്, കെ.ആർ.എൽ.സി.സി. സെക്രട്ടറിമാരായ പുഷ്പ ക്രിസ്റ്റി, പി.ജെ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.