കേരള കത്തോലിക്കാ സഭാ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കായി ക്രിസ്മസ് ആഘോഷമൊരുക്കി കെ.സി.ബി.സി.
നവീകരിച്ച കുർബാന ക്രമം ഈസ്റ്ററിനു മുമ്പായി സഭയിലാകെ നടപ്പാക്കും; കർദിനാൾ മാർ ജോർജ് ആലഞ്ചേരി...
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.ബി.സി. യുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി ക്രിസ്മസ് ആഘോഷങ്ങൾ നടത്തി. പാലാരിവട്ടം പി.ഒ.സി. യിൽ നടന്ന ചടങ്ങ് കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമാധാനം, സന്തോഷം എന്നീ രണ്ടു വാക്കുകളിൽ ക്രിസ്മസിന്റെ സന്ദേശം പകർന്ന് നൽകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി പാലയക്ക്പ്പിള്ളി അധ്യക്ഷനായിരുന്ന ചടങ്ങിൽ സൂര്യ ടിവി പ്രോഗ്രാം ഹെഡ് കെ.ഗിരീഷ്കുമാർ ക്രിസ്മസ് സന്ദേശം നല്കി.കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി.ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ.സ്റ്റാൻലി മാതിരപ്പിള്ളി, ഫാ.ജെറി ഓണംപള്ളി തുടങ്ങിയവർ സംസാരിച്ചു.
കത്തോലിക്കാസഭയെ സംബന്ധിക്കുന്ന വാർത്തകളും, പ്രവർത്തനങ്ങളും നല്ല മനസ്സോടെ നിങ്ങളുടെ മാധ്യമങ്ങളിൽ വാർത്തയായി പ്രസിദ്ധീകരിക്കുന്നതിന് ഹൃദയപൂർവം നന്ദി പ്രകാശിപ്പിക്കുന്നുവെന്നും, മാധ്യമ പ്രവർത്തകരായ നിങ്ങളോടൊപ്പം ഈ ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒത്തുകൂടുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നുവെന്നും കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽലും ഔദ്യോഗികവക്താവുമായ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കുർബാ നവീകരണം സംബന്ധിച്ച് സിനഡ് തീരുമാനം നടപ്പാക്കാനുള്ള പ്രതിസന്ധികൾ സഭ വീണ്ടും ചർച്ച ചെയ്യുമെന്നും, ദീർഘനാളത്തെ ചർച്ചകൾക്കും, പഠനങ്ങൾക്കും ശേഷം കാനോനികമായി നടപ്പാക്കിയതാണ് കുർബാനക്രമ നവീകരണമെന്നും, ഈസ്റ്ററിനു മുമ്പായി ഇതു സഭയിലാകെ നട പ്പാക്കുമെന്നും. രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും, കൊലപാതക രാഷ്ട്രീയത്തിനെ പൊതു മനസാക്ഷി ഉണരണമെന്നും അത് വ്യക്തികളെയും രാഷ്ട്രീയ പാർട്ടികളെയും സ്വാധീ നിക്കണമെന്നും കെ.സി.ബി.സി.പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കേരള കത്തോലിക്കാ സഭാ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.