കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥന ആഗോള സഭയ്ക്ക് മാതൃക; മിസ്സിയോ ഡയറക്ടർ
കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥന ആഗോള സഭയ്ക്ക് മാതൃക; മിസ്സിയോ ഡയറക്ടർ
സ്വന്തം ലേഖകൻ
വെറോണ: കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥന ആഗോള സഭയ്ക്ക് മാതൃകയാണെന്ന് മിസ്സിയോ ഡയറക്ടർ ഫാ. മൈക്കിൾ ഔടോറോ. ഇറ്റലിയിലെ ഇടവകകളിൽ സേവനം ചെയ്യുവാനായി ഏഷ്യ, നോർത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നും കടന്നുവന്ന വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറ്റലിയിലെ ഇപ്പോഴത്തെ ആത്മീയ മാന്ദ്യം തരണം ചെയ്യുന്നതിന് നിങ്ങൾ ഓരോരുത്തരും ആത്മാർഥമായി സഹായിക്കണമെന്നും, നിങ്ങളുടെ രൂപതകളിൽ നിലനിൽക്കുന്ന നല്ല പ്രവർത്തനശൈലിയുടെ പ്രചോദനം ഇവിടെയും സാധ്യമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനുള്ള ഉത്തമമായ ഒരുദാഹരണമായാണ് കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥനയെയും ഫാ. മൈക്കിൾ പ്രതിപാദിച്ചത്.
മിസ്സിയോ എന്നത് പാപ്പായുടെ മിഷൻ പ്രവർത്തനങ്ങൾ ലോകം മുഴുവൻ എത്തിക്കുന്നതിനായി ഔദ്യോഗിക ചുമതലയുള്ള വത്തിക്കാൻ കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ്