കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ശീര്‍ഷക ഗാനം പുറത്തിറങ്ങി
കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ശീര്‍ഷക ഗാനം പുറത്തിറങ്ങി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ 1 ന് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കേരളാ ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) സംസ്ഥാന സമ്മേളനത്തിന്‍റെ ശീര്‍ഷകഗാനം പുറത്തിറങ്ങി.
സംസ്ഥാന സമ്മേളനത്തിനൊപ്പം നടക്കുന്ന സമുദായ സമ്മേളനത്തിന്‍റെ പ്രാധാന്യവും, ലത്തീന്‍ സമൂഹത്തോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണനയും ഉള്‍പ്പെടുത്തിയിട്ടുളളതാണു ഗാനം. സംഗീതസംവിധായകന്‍ അരുണ്‍ കുമാറാണ് രചനയും സംഗീതവും നിര്‍വ്വഹിച്ചിരുക്കുന്നത്.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ശീര്‍ഷകഗാനം റിലീസ് ചെയ്യ്തു. രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വിപി ജോസ്, രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ് എം അനില്‍കുമാര്‍, കെഎല്‍സിഎ രൂപത പ്രസിഡന്‍റ് ഡി.രാജു, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി സദാനന്ദന്‍, ആദ്ധ്യാ തമിക ഉപദേഷ്ടാവ് ഫാ.ഡെന്നിസ്കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ.സിറില്‍ഹാരിസ്, പെരുങ്കടവിള ഫൊറോന വികാരി ഫാ.ഷാജു സെബാസ്റ്റ്യന്‍, കട്ടക്കോട് ഫൊറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, ഫെലിക്സ്, ഷിബുതോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.