Kerala

കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കെ.സി.ബി.സി. പ്രത്യേക സമ്മേളനം ചേരുന്നു

പ്രത്യേക സമ്മേളനം സെപ്റ്റംബർ 29-ന്...

ജോസ് മാർട്ടിൻ

കൊച്ചി: കേരളത്തിലെ ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 29-ന് ചേരുന്നതായി കെ.സി. ബി.സി. വ്യക്താവ് ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അറിയിച്ചു.

കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കേരളം, അതിജീവനത്തിന്റെ പാതയിലാണ്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പ്രത്യാശയോടെ ഭാവിയെ അഭിമുഖീകരിക്കാൻ സഭയ്ക്കും സമൂഹത്തിനും കഴിയണം. നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന സാമൂഹിക തിന്മകൾ യുവജനങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെ തന്നെയും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകർക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാൻ കഴിയണം. പത്രക്കുറിപ്പിൽ പറയുന്നു.

സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് സഹായകരമായ ചർച്ചകൾ കെ.സി.ബി.സി. പ്രത്യേക സമ്മേളനത്തിലൂടെ ഉരിത്തിരിഞ്ഞുവരുമെന്നും പ്രതീക്ഷിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker