കേരളത്തിലെ കോൺഗ്രസ് സൈബർ പോരാളികളോട് വർഗീസ് വള്ളിക്കാട്ടച്ചന് ചോദിക്കാനുള്ളത്
കേരളത്തിൽ വളരുന്ന മത തീവ്രവാദത്തെപ്പറ്റി ഇവിടത്തെ രാഷ്ട്രീയക്കാർ പുലർത്തുന്നത് കുറ്റകരമായ മൗനമാണ്...
സ്വന്തം ലേഖകൻ
എറണാകുളം: കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട് തന്റെ ഫേസ്ബുക്ക് പേജിലിട്ട ഒരു കുറിപ്പ് ജന്മഭൂമി പത്രം അച്ചന്റെ അറിവോ അനുവാദമോ കൂടാതെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് മറുപടിയായി അടുത്ത ദിവസം തന്നെ ഫാ.വർഗീസ് വള്ളിക്കാട് മറ്റൊരു പോസ്റ്റും ഇട്ടിരുന്നു. അതിൽ വളരെ വ്യക്തമായി നാല് കാര്യങ്ങൾ പറയുന്നുണ്ട് 1) ജന്മഭൂമി തന്റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചത് തെറ്റ്, 2) സഭയുടെ നിലപാട് എന്താണ്: “വ്യക്തികൾക്കിടയിൽ വിവേചനം പാടില്ല, സമനീതി ഉറപ്പാക്കണം; പ്രതിഷേധം വ്യവസ്ഥാപിതവും സമാധാനപരവുമാകണം”, 3) തന്റെ കുറിപ്പിന്റെ ഉദ്ദേശശുദ്ധി എന്തായിരുന്നു, 4) സഭയുടെ നിലപാടിൽ, കൂടുതൽ വ്യക്തതയോ വിശദീകരണമോ ആവശ്യമെങ്കിൽ ഔദ്യോഗികമായിത്തന്നെ അവ പൊതുസമൂഹത്തെ അറിയിക്കുന്നതാണ്…ആർക്കും തെറ്റിദ്ധാരണകൾ ഉണ്ടാകേണ്ടതില്ല.
ഇത്രയും പോരാഞ്ഞിട്ടാണ് കേരളത്തിലെ കോൺഗ്രസ് സൈബർ പോരാളികൾ സോഷ്യൽ മീഡിയായിൽ അങ്കംവെട്ട് ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഫാ.വർഗീസ് വള്ളിക്കാട് അവരോട് പ്രധാനമായും മൂന്ന് കാര്യങ്ങൾ ചോദിക്കുന്നത്. 1) ‘പൊളിറ്റിക്കൽ ഇസ്ലാം’ (ഇസ്ലാം മതഭീകരത വളർന്നു ശക്തിപ്പെടുന്നു എന്ന യാഥാർഥ്യം) ഉണ്ട് എന്നും അത് അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും നിങ്ങൾ സമ്മതിക്കുമോ? 2) ന്യൂനപക്ഷ വോട്ടുബാങ്കും മറ്റുതാല്പര്യങ്ങളും സംരക്ഷിക്കാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തീവ്രവാദ പ്രസ്ഥാനങ്ങളോട് പുലർത്തുന്ന മൃദുസമീപനമല്ലേ യഥാർത്ഥത്തിൽ സംഘപരിവാർ ശക്തികൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നത്? 3) ലൗജിഹാദിന് എത്രയോ പെൺകുട്ടികൾ ഇരയായി എന്നിട്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഭരണാധികാരിയും എന്താണ് തയ്യാറാകാത്തത്?
ഫാ.വർഗീസ് വള്ളിക്കാടിന്റെ കുറിപ്പ് ഇങ്ങനെ:
ഞാൻ ഫേസ്ബുക്ക് പേജിലിട്ട ഒരു കുറിപ്പ് ജന്മഭൂമി പത്രം (എന്റെ അറിവോ അനുവാദമോ കൂടാതെ) പ്രസിദ്ധീകരിച്ചതിൽ രോഷം കൊള്ളുന്ന കേരളത്തിലെ കോൺഗ്രസ് സൈബർ പോരാളികളോട് ഒരുകാര്യം ചോദിച്ചോട്ടെ? ഇവിടെ ‘പൊളിറ്റിക്കൽ ഇസ്ലാം’ (ഇസ്ലാം മതഭീകരത വളർന്നു ശക്തിപ്പെടുന്നു എന്ന യാഥാർഥ്യം) ഉണ്ട് എന്നും അത് അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും നിങ്ങൾ സമ്മതിക്കുമോ? ഇതിനു ഉത്തരം പറഞ്ഞതിനുശേഷം മാത്രം, ബി ജെ പി യുടേത് ഉൾപ്പെടെ ഒരു മത ഭീകരതയും വളരാതിരിക്കാൻ എന്തു ചെയ്യണമെന്നു നിങ്ങളെപോലുള്ള രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കണം. അതല്ലേ വേണ്ടത്…? ഇക്കാര്യത്തിൽ കത്തോലിക്കാ സഭയോ ക്രൈസ്തവരോ മൗനം തുടർന്നാൽ അത് സമൂഹത്തിനു ഗുണകരമാവും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ…?
‘ന്യൂനപക്ഷ താല്പര്യം’ എന്നു പറഞ്ഞു കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ യഥാർത്ഥത്തിൽ സംരക്ഷിക്കുന്നത് എന്താണെന്നു അവർ എത്ര മൂടിവെച്ചാലും ജനങ്ങൾക്കറിയാം. ന്യൂനപക്ഷ വോട്ടുബാങ്കും മറ്റുതാല്പര്യങ്ങളും സംരക്ഷിക്കാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തീവ്രവാദ പ്രസ്ഥാനങ്ങളോട് പുലർത്തുന്ന മൃദുസമീപനമല്ലേ യഥാർത്ഥത്തിൽ സംഘപരിവാർ ശക്തികൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നത്? (കത്തോലിക്കാസഭയും ഇത്തരം തീവ്രവാദ സംഘങ്ങളുടെ ടാർഗറ്റ് ആകുന്നതു കണ്ടിട്ടും അനുഭവിച്ചിട്ടും ഇനി എത്രനാൾ കണ്ണടച്ചിരുട്ടാക്കാൻ പറ്റും…?)
കേരളത്തിൽ വളരുന്ന മത തീവ്രവാദത്തെപ്പറ്റി ഇവിടത്തെ രാഷ്ട്രീയക്കാർ പുലർത്തുന്ന കുറ്റകരമായ മൗനമാണ്, മറ്റുള്ളവർക്ക് ഇനി ഈ വിഷയത്തിൽ മൗനമായിരിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് എന്ന സത്യം ആരും കാണാതിരിക്കരുത്.
ഇന്നും ഒരു 17 കാരിയെ കാറിൽകൊണ്ടുപോയി 25 കുത്തുകുത്തി കൊലപ്പെടുത്തി കാട്ടിൽ തള്ളിയത് നമ്മൾ കണ്ടതല്ലേ….? അവളുടെ ‘കൂട്ടുകാരികളുടെ സുഹൃത്’ എന്ന നിലയിൽ പരിചയപ്പെട്ട ഒരുവൻ എത്രവേഗമാണ് കരുക്കൾ നീക്കിയത്. ഇത്തരം കൂട്ടുകാരികളും ഇത്തരം പ്രേമ വ്യാപാരികളും അവർക്കു സംരക്ഷണവും പ്രോത്സാഹനവും നൽകുന്ന ‘ചില ഗൂഢസംഘങ്ങളും’ കേരളത്തിൽ അങ്ങോളം ഇങ്ങോളം നടത്തുന്ന ക്രൂരതകളെപ്പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഭരണാധികാരിയും എന്താണ് തയ്യാറാകാത്തത്?
ഈ കപടനാടകം ഇങ്ങനെ ഇനി എത്രനാൾ തുടരാനാവും? സമൂഹത്തിൽ തീരെ ചെറുതല്ലാത്ത ഒരു വിഭാഗം ചെറുപ്പക്കാർ സ്പോടനാത്മകമാംവിധം തീവ്രവാദവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു കണ്ടിട്ടും, അത് മറ്റുള്ളവർക്ക് കടുത്ത ഭീഷണിയും വെല്ലുവിളിയുമുയർത്തുന്നു എന്നറിഞ്ഞിട്ടും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് ‘സി എ എ’ യുടെപേരിൽ രാഷ്ട്രീയപാർട്ടികൾ സമൂഹത്തിൽ പടർത്തുന്ന അതിരുവിട്ട ആശങ്കകൾ അസ്ഥാനത്താണ് എന്ന് എങ്ങനെ പറയാതിരിക്കും?
പൗരത്വ നിയമവും രജിസ്റ്ററും ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ സംവാദത്തിന്റെ പ്രസക്തി