Kerala

കേരളത്തിന്റെ പുന:ർനിർമ്മിതിയിൽ കേരള സർക്കാരിനൊപ്പം കൈകോർക്കാം

കേരളത്തിന്റെ പുന:ർനിർമ്മിതിയിൽ കേരള സർക്കാരിനൊപ്പം കൈകോർക്കാം

അനിൽ ജോസഫ്

തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമ്മിതിയിൽ കേരള സർക്കാരിനൊപ്പം കൈകോർക്കാൻ എല്ലാപേരെയും ക്ഷണിക്കുകയാണ് മുഖ്യമന്ത്രി. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, നമുക്ക് ഈ വെല്ലുവിളി ഏറ്റെടുത്ത് സാക്ഷാൽക്കരിക്കാം.

ഈ വീഡിയോ നമുക്ക് ഈ നാളുകളിൽ സംഭവിച്ചവയെക്കുറിച്ച് ഒരുൾക്കാഴ്ച്ച തരും:

1) അപ്രതീക്ഷിതമായ ജലപ്രളയം.
2) 44 നദികൾ കരകവിഞ്ഞൊഴുകി.
3) മണ്ണിടിച്ചിലുകൾ, ഉരുള്പൊട്ടലുകൾ.
4) വീടുകൾ വെള്ളത്തിൽ മുങ്ങി, വീടുകൾ തകർന്നു, പാലങ്ങൾ തകർന്നു, റോഡുകൾ തകർന്നു, എങ്ങും നാശനഷ്ടങ്ങൾ.
5) മരണം 357 കവിഞ്ഞു, മുറിവേറ്റവർ ധാരാളം പേർ.
6) കൃഷി പൂർണ്ണമായും നശിച്ചു.
7) കൊച്ചി വിമാനത്തതാവളം അടച്ചു.
8) ഇലക്ട്രിസിറ്റി നിറുത്തലാക്കേണ്ടിവന്നു, ഇലക്ട്രിക് പോസ്റ്റുകൾ മിക്കവാറും നിലംപൊത്തി.
9) 33 ഡാമുകൾ തുറന്നുവിട്ടു.
10) ഹെലിക്കോപ്റ്റർ, വള്ളങ്ങൾ, ബോട്ടുകൾ എന്നിവയിലൂടെ രക്ഷാപ്രവർത്തനം.
11) ആർമി, പോലിസ്, ഫയർ ഫോഴ്സ്, എൻ.പി.ആർ.എഫ്., മറ്റു സന്നദ്ധ സംഘടനകൾ പൂർണ്ണമായും രക്ഷാപ്രവർത്തനത്തിൽ.
12) 2,23,000 ആൾക്കാരെ രക്ഷപ്പെടുത്തി.
13) 1568 അഭയാർഥി ക്യാമ്പുകൾ തുറന്നു.

കേരളം ആകെ തകർന്നിരിക്കുന്നു. കേരളത്തിന്റെ പുനർനിർമ്മിതിയിൽ പങ്കാളികളവാൻ കേരള സർക്കാർ എല്ലാപേരെയും ക്ഷണിക്കുന്നു.

നമുക്ക് കൈകോർക്കാം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കനിവോടെ, അകമഴിഞ്ഞു സംഭാവന ചെയ്യാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker