Kerala

കേരളക്കരയിൽ നിന്നൊരു മദർ തെരേസ

കേരളക്കരയിൽ നിന്നൊരു മദർ തെരേസ

സ്വന്തം ലേഖകൻ

ഗുജറാത്ത്‌: ഗുജറാത്തിലെ തെരുവീഥികളിൽ മലയാളി കന്യാസ്ത്രീ എൽസി വടക്കേകരയാണ് മാനസിക രോഗികളായി അലയുന്നവര്‍ക്ക് കരുതലിന്റെ തണല്‍ ഒരുക്കുന്നത്. സിസ്റ്റഴ്സ് ഓഫ് സെന്‍റ് ആൻ സഭാംഗമാണ് സിസ്റ്റർ എൽസി.

എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിയുന്നവരിൽ ക്രിസ്തുവിനെ കണ്ട് ശുശ്രൂഷ ചെയ്യുന്ന, എൺപതിനടുത്ത് പ്രായമുള്ള സിസ്റ്ററിനെ ‘മിതാപൂരിന്റെ മദർ തെരേസ’ എന്നാണ് ആൾക്കാർ വിളിക്കുന്നത്.

2010 ൽ ആരംഭിച്ചതാണ് ഈ കരുണയുടെ ശുശ്രൂഷ.വിശപ്പിന്റെ പാര്യമത്തിൽ ചാണകം കഴിക്കുന്ന ഒരു മാനസിക രോഗിയുടെ അവസ്ഥ ടൈറ്റസ് എന്ന വൈദികന്‍ പങ്കുവെച്ചപ്പോൾ ഉണ്ടായ മാനസിക വ്യഥയാണ് ഉദ്യമത്തിന്റെ തുടക്കമെന്ന് സിസ്റ്റർ പറയുന്നു.

സിസ്റ്റര്‍ക്ക് പിന്തുണയുമായി നാനാജാതി മതസ്ഥരായ സഹോദരങ്ങള്‍ കടന്നുവരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഉദാഹരണമായി, ഹൈന്ദവ പുരോഹിതൻ ഹസ്മുഖ് ഭാരതിയുടെ വാക്കുകളിൽ – മാതൃത്വ സഹജമായ സ്നേഹത്തോടെ രോഗികളെ പരിചരിച്ച് ഭക്ഷണം നല്കുന്ന സിസ്റ്റര്‍ എൽസിയുടെ സേവനം തന്നെ അത്ഭുതപ്പെടുത്തുന്നു. സിസ്റ്ററിന്റെ മഹത്തായ ശുശ്രൂഷയില്‍ ഭാഗഭാക്കാകുവാന്‍ ഞായറാഴ്ചകളിൽ താനും കുടുംബവും ഭക്ഷണമുണ്ടാക്കി നല്‍കുന്നുണ്ട്.

രാവിലെ മൂന്ന് മണിക്ക് ഉണരുന്ന സിസ്റ്റർ വ്യക്തിഗത പ്രാർത്ഥനയ്ക്കു ശേഷം സഭാംഗങ്ങളോടൊപ്പം വിശുദ്ധ ബലിയിൽ പങ്കുചേർന്ന് സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യും. തുടര്‍ന്നാണ് പാവങ്ങള്‍ക്ക് ആഹാര വിതരണത്തിന് ഇറങ്ങുന്നത്. കാരുണ്യത്തിന്റെ കരങ്ങള്‍ കൊട്ടിഅടക്കുവാന്‍ നോക്കുന്ന ചില തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ ഭീഷണി ഒഴിച്ചാല്‍ അനേകം ആളുകളുടെ പിന്തുണയോടെ മുന്നോട്ട് പോവുകയാണ് സിസ്റ്റര്‍ എൽസി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker