കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നോവേഷൻ ചലഞ്ച് ജേതാക്കൾ ടെക്ജൻഷ്യയുടെ ‘വീ കൺസോളി’ൽ നെയ്യാറ്റിൻകര രൂപതയുടെ സാന്നിധ്യവും
ശ്രീ.രഞ്ജിത് എസ്.എസ്. ടെക്ജൻഷ്യ കമ്പനിയിലെ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറാണ്...
അനൂപ് ജി.വർഗീസ്
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നോവേഷൻ ചലഞ്ച് ജേതാക്കളായി, ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂളായി തെരെഞ്ഞെടുക്കപ്പെട്ട ടെക്ജൻഷ്യ നിർമ്മിച്ച ‘വീ കൺസോളി’ൽ നെയ്യാറ്റിൻകര രൂപതയുടെ സാന്നിധ്യവും. നെയ്യാറ്റിൻകര രൂപതയിലെ തുമ്പോട്ടുകോണം, തിരുകുടുംബ ദേവാലയത്തിലെ ഇടവകാംഗമായ ശ്രീ.രഞ്ജിത് പീറ്റർ (രഞ്ജിത് എസ്.എസ്.) ആണ് നെയ്യാറ്റിൻകര രൂപതയ്ക്കും അഭിമാന നിമിഷം സമ്മാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ടൂൾ നിർമ്മിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ ഇന്നവേഷൻ ചലഞ്ച് സംഘടിപ്പിച്ചത്.
ശ്രീ.രഞ്ജിത് എസ്.എസ്. ടെക്ജൻഷ്യ കമ്പനിയിലെ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. സൂമിൽ നിന്നും, മറ്റു സോഫ്റ്റ്‌വെയറുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുമുള്ള ‘വീ കൺസോൾ’ ആപ്പ് പ്രോജക്ടിന്റെ ആൻഡ്രോയ്ഡ്, വെബ് ക്ലയന്റ് എന്നിവ കൈകാര്യം ചെയ്തത് ശ്രീ.രഞ്ജിത് എസ്.എസ്. ആയിരുന്നു.
സൂമിന് പകരം വീകൺസോൾ (VConsol); കേരളത്തോടൊപ്പം ആലപ്പുഴ രൂപതയ്ക്കും അഭിമാന നിമിഷം
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇന്നവേഷന്‍ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികളില്‍ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയത്. ഇന്ത്യയിലെ ചില വന്‍ കമ്പനികള്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായിരുന്നു. കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാന്‍ സാധിച്ചില്ല.