കെ.സി.വൈ.എം. സമാധാന സന്ദേശ യാത്രക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ സ്വീകരണം നല്‍കി
കെ.സി.വൈ.എം. സമാധാന സന്ദേശ യാത്രക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ സ്വീകരണം നല്‍കി
അനിൽ ജോസഫ്
കാഞ്ഞിരംകുളം: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ സംഘടിപ്പിച്ച സമാധാന സന്ദേശ യാത്രക്ക് നെയ്യാറ്റിന്‍കര രൂപത യൂത്ത് മിനിസ്ട്രി സ്വീകരണം നല്‍കി. രൂപത യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ.റ്റി.ബിനുവിന്‍റെ നേതൃത്വത്തില്‍ കണ്ണറവിള പരിശുദ്ധാത്മ ദേവാലയത്തിലാണ് സ്വീകരണ പരിപാടികള്‍ നടന്നത്.
സ്വീകരണത്തിന് ശേഷം സംസ്ഥാന കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ തോമസിന്‍റെ നേതൃത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് സിറിയക് ചാഴിക്കാടനാണ് സമാധാന സന്ദേശ യാത്രക്ക് നേതൃത്വം നല്‍കുന്നത്.
രൂപതാ പ്രസിഡന്‍റ് ജോജി ടെന്നീസണ്‍, വൈസ് പ്രസിഡന്‍റ് സതീഷ്, ട്രഷറര്‍ അനു ദാസ്, സംസ്ഥാന സെനറ്റ് മെമ്പര്‍ അനുരമ്യ, നെയ്യാറ്റിന്‍കര ഫെറോന പ്രസിഡന്‍റ് സജു, ആര്യനാട് ഫെറോന പ്രസിഡന്‍റ് റിജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.