Diocese

കെ.സി.വൈ.എം. സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു; നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാന നിമിഷം

കാത്തലിക് വോക്സ് ഓൺലൈൻ ന്യൂസിന്റെ അവതാരകയാണ്...

അനുജിത്ത്

നെയ്യാറ്റിൻകര: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്യത്തിൽ പെന്തക്കോസ്ത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ നെയ്യാറ്റിൻകര രൂപതയിലെ ആൻസി അഗസ്റ്റിൻ സെക്കന്റ് റണ്ണർ അപ്പായി വിജയിച്ചു.

നെയ്യാറ്റിൻകര രൂപതയിലെ വലിയവിള ഇടവകാംഗങ്ങളായ ശ്രീ.അഗസ്റ്റിന്റെയും, ശ്രീമതി റസീനയുടെയും മകളായ ആൻസി കെ.സി.വൈ.എം.ന്റെ സജീവ പ്രവർത്തകയും, CSI Institute of Legal Studies ലെ നിയമ വിദ്യാർത്ഥിനിയുമാണ്. നെയ്യാറ്റിൽകര രൂപതയുടെ കീഴിൽ നടക്കുന്ന DYLT (Diocesean Youth Leadership Training) 18th Batch ലെ അംഗമായ ആൻസി കാത്തലിക് വോക്സ് ഓൺലൈൻ ന്യൂസിന്റെ അവതാരകയുമാണ്.

കെ.സി.വൈ.എമിന്റെ ഫെറോന വാട്ട്സ് ആപ്പ് കൂട്ടായ്മകളിൽ നിന്നുമാണ് മത്സരത്തെക്കുറിച്ച് ആൻസി അറിഞ്ഞതെന്നും, നെയ്യാറ്റിൻകര രൂപതയ്ക്ക് വേണ്ടി വിജയം നേടാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ടെന്നും കാത്തലിക് വോക്സിനോട് പറഞ്ഞു.

മത്സരത്തിൽ വിന്നറായി തലശ്ശേരി രൂപതയിലെ എടൂർ ഇടവായാംഗം അലൻ കരിസ്മ ജോസഫും, ഫസ്റ്റ് റണ്ണറപ്പായി അങ്കമാലി അതിരൂപതയിലെ വടയാർ ഉണ്ണിമിശിഹാ ഇടവകാംഗം ആൽവിൻ സാബുവും തിരെഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് കാത്തലിക്ക് വോക്സ് കുടുംബത്തിന്റെ ആശംസകൾ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker