കെ.സി.വൈ.എം. സംസ്ഥാന സമിതി പി.പി.ഇ. കിറ്റുകൾ കിഡ്സിന് കൈമാറി
32 രൂപതകളിലും അടിയന്തിരഘട്ടങ്ങളിൽ ഇടപ്പെടുന്നതിനായി ടാസ്ക് ഫോഴ്സുകൾ രൂപികരിച്ചിട്ടുണ്ട്...
സ്വന്തം ലേഖകൻ
കൊടുങ്ങല്ലൂർ: കെ.സി.വൈ.എം. സംസ്ഥാന സമിതിയിൽ നിന്നും ലഭ്യമായ പി.പി.ഇ. കിറ്റുകൾ കോട്ടപ്പുറം കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അനീഷ് റാഫേൽ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസിന് കൈമാറി. 20-Ɔളം PPE കിറ്റുകളാണ് കൈമാറിയത്. കെ.സി.വൈ.എം. സംസ്ഥാന സമിതി കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 32 രൂപതകളിലും അടിയന്തിരഘട്ടങ്ങളിൽ ഇടപ്പെടുന്നതിനായി ടാസ്ക് ഫോഴ്സുകൾ രൂപികരിച്ചിട്ടുണ്ട്. അമല ഹോസ്പിറ്റലുമായി സഹകരിച്ചാണ് യുവജനങ്ങൾക്ക് ട്രെയിനിങ്ങുകളും നിർദേശങ്ങളും നൽകിയത്.
കോട്ടപ്പുറം രൂപതയ്ക്ക് ലഭ്യമായ കിറ്റുകൾ ഇന്നലെ കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റിചക്കാലക്കലിൽ നിന്നും സിൻഡിക്കേറ്റംഗവും കെ.സി.വൈ.എം. ലാറ്റിന്റെ പ്രസിഡന്റുമായ അജിത്ത് തങ്കച്ചൻ കാനപ്പിള്ളി ഏറ്റുവാങ്ങിയിരുന്നു. രൂപത സാമൂഹിക-രാഷ്ട്രീയ ഫോറം കൺവീനർ ആമോസ് മനോജും ചടങ്ങിൽ സംബന്ധിച്ചു.
ബിജോ പി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതിയും, കോട്ടപ്പുറം രൂപതയിലെ ഫാ.പോൾ തോമസിന്റെ നേതൃത്വത്തിലുള്ള ടാസ്ക്ക് ഫോഴ്സ് ടീമായ കോട്ടപ്പുറം സമരിറ്റൻസും അഭിനന്ദനം അർഹിക്കുന്നു.