Kerala

കെ.സി.വൈ.എം. സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും, കർമ്മ പദ്ധതി പ്രകാശനവും നടത്തി

"യുവത്വം പ്രേഷിതത്വം രക്തസാക്ഷിത്വം" എന്ന പഠന വിഷയത്തിൽ ഊന്നിയ ഒരു വർഷത്തെ കർമ്മ പദ്ധതി...

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ 2020 പ്രവർത്തന വർഷം ഉദ്ഘാടനവും, കർമ്മ പദ്ധതി പ്രകാശനവും നടത്തി. ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങ് അതിരൂപത വികാരി ജനറൽ ഡോ.തോമസ് പടിയാത്ത് ഉദ്ഘാടനം ചെയ്തു. “യുവത്വം പ്രേഷിതത്വം രക്തസാക്ഷിത്വം” എന്ന പഠന വിഷയത്തിൽ ഊന്നിയ ഒരു വർഷത്തെ കർമ്മ പദ്ധതിയാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്.

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ നടന്ന സംഘടിത ആക്രമണങ്ങൾ ജനാധിപത്യത്തിനേറ്റ തിരിച്ചടിയാണെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു പറഞ്ഞു.

ചടങ്ങിന് ആതിഥേയത്വം നൽകിയ ചങ്ങനാശ്ശേരി അതിരൂപത സമിതിക്കും, ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറയ്ക്കും, പ്രസിഡന്റ് ഷിജോ മാത്യുവിന്റെ നേതൃത്വത്തിലുള്ള മുഴുവൻ പ്രവർത്തകർക്കും, വിവിധ രൂപതകളിൽ നിന്നും എത്തിച്ചേർന്ന പ്രതിനിധികൾക്കും സംസ്ഥാന സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker