കെ.സി.വൈ.എം. ന്റെ ‘ക്ലീൻ കാസർകോട്’ പദ്ധതിക്ക് തുടക്കം
കെ.സി.വൈ.എം. ന്റെ 'ക്ലീൻ കാസർകോട്' പദ്ധതിക്ക് തുടക്കം
കാസർകോട്: തലശ്ശേരി അതിരൂപതയിലെ കാസർകോട് റീജൻ കെ.സി.വൈ.എം, എസ്.എം.വൈ.എം. പ്രവർത്തകർ നടപ്പാക്കുന്ന ശുചിത്വ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം. കാസർകോട് ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കാസർകോട് ജില്ലയിലെ നാല് ഫൊറോനകൾ ചേർന്നു നടപ്പാക്കുന്ന ഈ പദ്ധതി ജില്ലയിലെ പതിനഞ്ചോളം പൊതു ഇടങ്ങൾ ശുചികരിച്ചു കൊണ്ട് ഡിസംബറിൽ പൂർത്തിയാവും.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നടന്ന ബോധവൽക്കരണ റാലി മോൺ. ജോർജ് എളൂക്കുന്നേൽ ഫ്ലാഗ്ഓഫ് ചെയ്തു. സിജോ അമ്പാട്ട് അധ്യക്ഷത വഹിച്ചു.
കാസർകോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, മോൺ. ജോർജ് എളൂക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അബ്‌ദുൽ ജലീൽ, ഫാ. സോണി വടശ്ശേരി, ഇമ്മാനുവൽ സിൽക്‌സ് പി.ആർ.ഒ. എം. നാരായണൻ, ജെ.സി.ഐ. പ്രസിഡന്റ് വി. അഭിഷേക്, ബിജോ അമ്പാട്ട്, ഷോബി തോമസ്, ടോണി സി. ജോസഫ്, കിരൺ വടക്കേൽ, സന്തോഷ് മാത്യു, എബിൻ ഷാജു എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടം ജൂൺ ആദ്യവാരം തുടങ്ങും.