സ്വന്തം ലേഖകൻ
കൊച്ചി: കേരളാ മെത്രാൻ സമിതിക്ക് മാവോയിസ്റ്റ്കളുടെതെന്നു തോന്നിപ്പിക്കുന്ന ഭീഷണി കത്ത്. ഈ കത്ത് ‘ചീഫ്, കെ.സി.ബി.സി. പാസ്റ്ററൽ ഓറിയന്റെഷൻ സെന്റർ, പാലാരിവട്ടം’ എന്ന വിലാസത്തിലാണ് വന്നത്. കത്ത് ചുവന്ന അക്ഷരത്തിലാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.
ഇങ്ങനെയാണ് കത്തിന്റെ ചുരുക്കം;
കേരളത്തിൽ ഏത് സ്ഥലവും ഞങ്ങൾക്ക് വിദൂരമല്ല
സമൂഹത്തിൽ നിരാലംബർ ആണ് ആദിവാസികളും കന്യാസ്ത്രീകളും.
നിലമ്പൂർ കാടുകളിൽ വീണ ചോര അരമനകളിൽ വീഴാതിരിക്കാനുള്ള സൂചനയാണീ കത്ത്. എന്ന ഭിഷണിയോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
കത്ത് പാലാരിവട്ടം പോലീസിനു കൈമാറി.
പോസ്റ്റൽ സീലിൽനിന്നും നിലംപൂരിൽ നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തത് എന്നാണ് മനസിലാകുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.