കെ.സി.ബി.സി.മാധ്യമ കമ്മീഷന്റെ സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് റവ.ഡോ.വിൻസെന്റ് വാരിയത്തിന്
ഇന്ന് പി.ഓ.സി.യിൽ വെച്ച് അവാർഡ് സമ്മാനിച്ചു.
സ്വന്തം ലേഖകൻ
കൊച്ചി: കെ.സി.ബി.സി. മാധ്യമ കമ്മീഷൻ ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ.വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ ചിന്തകൾ എന്ന പ്രോഗ്രാം അംഗീകാരം നേടി. സോഷ്യൽ മീഡിയയിലൂടെ നന്മ വിതയ്ക്കുകയും നല്ലതു പറയുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് കെ.സി.ബി.സി.അവാർഡ് ഏർപ്പെടുത്തിയത്.
ഇന്ന്, (ജനുവരി എട്ടാം തീയതി) കെ.സി.ബി.സി. പ്രസിഡന്റ് മാർ.ജോർജ് ആലഞ്ചേരിയും, മീഡിയ കമ്മീഷൻ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും മുഖ്യാതിഥികളായി പി.ഓ.സി.യിൽ വെച്ച് നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.
വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള റവ.ഡോ. വിൻസന്റ് വാരിയത്തിന് അഞ്ചു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, സൈക്കോളജിയിൽ പി.എച്ച്.ഡി. യുമുണ്ട്. കൊറോണയുടെ നാളുകളിൽ ആളുകൾക്ക് സമാശ്വാസമേകാൻ ആരംഭിച്ചതാണ് എല്ലാ ശനിയാഴ്ചയും അപ്‌ലോഡ് ചെയ്യുന്ന അനുദിന ആത്മീയ ചിന്തകൾ. മുപ്പത്തിയഞ്ച് എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോഴാണ് കെ.സി.ബി.സി.യുടെ അംഗീകാരം അച്ചനെ തേടിയെത്തുന്നത്.
ഫിലിപ്പീൻസിലെ മനിലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഫാ.വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടറായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group