Kerala

കെ.എൽ.സി.ഡബ്ല്യൂ.എ. 8 -ാം ജനറൽ കൗൺസിൽ ചേർത്തലയിൽ

കെ.എൽ.സി.ഡബ്ല്യൂ.എ. 8 -ാം ജനറൽ കൗൺസിൽ ചേർത്തലയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: കേരളാ ലാറ്റിൻ കാത്തലിക്‌ വിമൺ അസോസിയേഷന്റെ 8 -ാമത്‌ ജനറൽ കൗൺസിൽ ഈ മാസം 12 -ന്‌ ചേർത്തല സെന്റ്‌ മൈക്കിൾസ്‌ കോളേജിൽ നടക്കും. സ്‌ത്രീ സമത്വം, സമുദായ നീതി, അധികാര പങ്കാളിത്തം എന്നീ ചിന്തകൾ പൊതു സമൂഹത്തിനും അധികാരികളുടെ മുമ്പിലും പങ്ക്‌ വച്ച്‌ കൊണ്ടാണ്‌ ജനറൽ കൗൺസിൽ സംഘടിപ്പിക്കപ്പെടുന്നത്‌.

12-ന്‌ രാവിലെ 9.30-ന്‌ കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന പ്രസിഡന്റ്‌ ജെയിൻ ആൻസിലിൻ ഫ്രാൻസിസ്‌ പതാക ഉയർത്തും. ജനറൽ കൗൺസിൽ കെ.ആർ.എൽ.സി.സി. ലെയ്‌റ്റി കമ്മിഷൻ ചെയർമാൻ ബിഷപ്‌ ഡോ. അലക്‌സ്‌ വടക്കുംതല ഉദ്‌ഘാടനം ചെയ്യും.

സംസ്‌ഥാന പ്രസിഡന്റ്‌ ജെയിൻ ആൻസിലിൻ ഫ്രാൻസിസ്‌ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ  കെ.എൽ.സി.ഡബ്ല്യൂ.എ. ആലപ്പുഴ രൂപതാ ഡയറക്‌ടർ ഫാ.നെൽസൺ തൈപറമ്പിൽ സ്വാഗതം ആശംസിക്കും, സംസ്‌ഥാന ജനറൽ സെക്രട്ടറി റിപ്പോർട്ട്‌ അവതരിപ്പിക്കും. ആലപ്പുഴ വികാരി ജനറൽ മോൺ. പയസ്‌ ആറാട്ടുകുളം മുഖ്യ പ്രഭാഷണം നടത്തും. കെ.ആർഎൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ്‌ താന്നിക്കാപറമ്പിൽ, ലെയ്‌റ്റി കമ്മിഷൻ ഡയറക്‌ടർ ഫാ. ഷാജ്‌കുമാർ, സ്‌മിത ബിജോയ്‌, സിസ്റ്റർ സെല്‍മ, ഷീല ജേക്കബ്‌, ഡോ. റോസി തമ്പി, പ്ലീസിഡ്‌ ഗ്രിഗറി തുടങ്ങിയവർ പ്രസംഗിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker