Kerala

കെ.എല്‍.സി.എ. വരാപ്പുഴ അതിരൂപത സമുദായ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ

കൊച്ചി: കെ.എല്‍.സി.എ. വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ മരിയസദന്‍ ഹാളില്‍ നടന്ന നേതൃസംഗമത്തിൽ അതിരൂപത പ്രസിഡന്റ് സി. ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.ആര്‍.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമുദായദിന സന്ദേശവും, കെ.എല്‍.സി.എ. സംസ്ഥാന ജനനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് മുഖ്യ പ്രഭാഷണവും നടത്തി. മുൻ അതിരൂപത പ്രസിഡന്റുമാരായ വിക്ടർ മരക്കാശ്ശേരി, അഡ്വ.വി.എ.ജെറോം, ഇ.ജെ.ജോൺ മാസ്റ്റർ, പി.എം.ബെഞ്ചമിൻ, അഡ്വ.ആന്റെണി എം.അമ്പാട്ട്, കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, കിൻഫ്ര പാർക്ക് ചെയർമാൻ സാബു ജോർജ് എന്നിവരെ യോഗത്തിൽ ആദരിച്ചു.

കൗണ്‍സിലര്‍മാരായ മനു ജേക്കബ്, ഹെൻട്രി ഓസ്റ്റിൻ, അതിരൂപത ജനറൽ സെക്രട്ടറി ലൂയിസ് തണ്ണിക്കോട്ട്, അസി.ഡയറക്ടർ ഫാ.ജോസഫ് രാജൻ കിഴവന, വൈസ് പ്രസിഡന്റുമാരായ റോയ് ഡിക്കൂഞ്ഞ, റോയ് പാളയത്തിൽ, സെക്രട്ടറി ബാബു ആന്റെണി തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് മുൻ ഡയറക്ടർ കത്തീഡ്രൽ വികാരി മോണ്‍.ജോസഫ് പടിയാരംപറമ്പില്‍ പതാക ഉയർത്തി. ക്രൈസ്തവരുടെ വിവാഹ രജിസ്ടേഷൻ സംബന്ധിച്ച് കേരള നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന വിവാഹരജിസ്ട്രേഷൻ ബില്ലിനെതിരെയുള്ള പ്രമേയം കെ.എല്‍.സി.എ. അതിരൂപത സമിതിയംഗം വിൻസ് പെരിഞ്ചേരി അവതരിപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker