കെ.ആർ.എല്‍.സി.സി. സംഘം നെയ്യാറ്റിന്‍കര രൂപതാ സന്ദര്‍ശനം തുടങ്ങി
കെ.ആർ.എല്‍.സി.സി. സംഘം നെയ്യാറ്റിന്‍കര രൂപതാ സന്ദര്‍ശനം തുടങ്ങി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കെആര്‍എല്‍സിസി (കേരളാ റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) യുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര രൂപതയിലെ ഇടവക സന്ദര്‍ശനത്തിന് തുടക്കമായി. രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ഥാടന ദേവാലയത്തില്‍ നിന്നാണ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്.
ഇന്ന് (01 03 2020) രാവിലെ നടന്ന സമൂഹ ദിവ്യബലിക്ക് രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍.വി പി ജോസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് സേവ്യര്‍, ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ചില്‍ഡ്രന്‍സ് കമ്മിഷന്‍ സെക്രട്ടറി ഫാ.മെട്രോ സേവ്യര്‍, ഇടവക സഹവികാരി ഫാ.ടോണി മത്യു തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ഉച്ചക്ക് ശേഷം നടന്ന പൊതു സമ്മേളനം കെആര്‍എല്‍സിസി സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ ഉദ്ഘാടനം ചെയ്യ്തു. ലത്തിന്‍ സഭയുടെ ചരിത്രം കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനം തുടങ്ങിയവ ഇടവകകളില്‍ പരിചയപ്പെടുത്തകയാണ് കെആര്‍എല്‍സിസി നേതാക്കളുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. കൂടാതെ ഇടവകകളെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.