കെ.ആര്.എല്‍.സി.സി. ജനറല്‍ അസംബ്ലി ജനുവരിയില്‍ നെയ്യാറ്റിന്‍കരയില്‍
ലത്തീന്‍ രൂപതകളിലെ 2 ആര്‍ച്ച് ബിഷപ്പുമാരുള്‍പ്പെടെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്നു...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കേരളാ റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി ജനുവരിയില്‍ 10,11&12 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. നെയ്യാറ്റിന്‍കര രൂപത ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന സമുദായ സംഗമത്തിന്റെ തുടര്‍ച്ചയെന്നോണം സമുദായത്തിന്റെ വിവിധ ആവശ്യങ്ങളുടെയും ലത്തീന്‍ സഭയുടെ കൂട്ടായ്മയുടെയും സന്ദേശം നല്‍കിയായിരിക്കും ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കരയില്‍ നടക്കുകയെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍ വിശദീകരിച്ചു.
ലത്തീന്‍ രൂപതകളിലെ 2 ആര്‍ച്ച് ബിഷപ്പുമാരുള്‍പ്പെടെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കണമെന്ന് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് പറഞ്ഞു.