കെഎല്‍സിഡബ്ല്യൂഎയുടെ കുരിശു സത്യാഗ്രഹത്തിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ് ; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്
കെഎല്‍സിഡബ്ല്യൂഎയുടെ കുരിശു സത്യാഗ്രഹത്തിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ് ; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം ; ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്ഥാപിച്ച മരക്കുരിശ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം .
മാര്‍ച്ചിനെ തുടര്‍ന്ന് വനം മന്ത്രിയുടെ വീട്ടിന് മുന്നില്‍ കുരിശ് സത്യാഗ്രഹം നടത്താനായിരുന്നു സമിതി അംഗങ്ങളുടെ തീരുമാനമെങ്കിലും പ്രവര്‍ത്തകരെ രാജ്ഭവന് പോലീസ് തടഞ്ഞു, തുടര്‍ന്ന് സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്റ് ജയിന് ആന്‍സില്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യ്തു. കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ , രൂപതാ കെഎല്‍സിഎ ജനറല്‍ സെക്രട്ടറി സദാനന്ദന് , കെഎല്‍സിഎ രാഷ്ട്രീയകാര്യ സമിതി അംഗം എംഎം അഗസ്റ്റ്യന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ക്ക് ശേഷം മന്ത്രിയെ കാണണമെന്ന ആവശ്യവുമായി സമിതി അംഗങ്ങള്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് നീങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ഉടന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പോലീസ് വിസിറ്റേഷന്‍ സഭാഗം സിസ്റ്റര്‍ മേബിളിന്റെ ശിരോ വസ്ത്രം വലിച്ച് കീറി , പോലീസിന്റെ ലാത്തി അടിയില്‍ തെന്നുര്‍ സ്വദേശിനി ഷീജ , ആനപ്പാറ സ്വദേശിനി മോളി അശോകന് തുടങ്ങിയവരുടെ വാരിയെല്ല് പൊട്ടി. മൈലക്കര സ്വദേശിനി ബിന്ദു ജസ്റ്റിനിന്റെ കാല് ഒടിഞ്ഞു. സിസ്റ്റര്‍ എലിസബത്ത് , വട്ടപ്പാറ സ്വദേശിനി ഓമന , അരുവിക്കര സ്വദേശിനി അജീഷ് കുമാരി തുടങ്ങിയവര്‍ക്ക് പരിക്കേറ്റു തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യ്ത പൊലീസ് എആര്‍ ക്യാമ്പിലേക്ക് മാറ്റി എആര്‍ ക്യാമ്പില്‍ ബോധരഹിതരായി വീണ പ്രവര്‍ത്തകരെ ഓരോന്നായി പോലിസ് ആബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മറ്റി .
തുടര്‍ന്ന് വൈകിട്ടോടെ പരിക്കേറ്റ 7 പേരെയും മെഡിക്കല്‍ കൊളേജിലേക്ക് കൊണ്ടു പോയി . നെയ്യാറ്റിന്‍കര രൂപതാ മെത്രാന് ഡോ.വിന്‍സെന്റ് സാമുവല്‍ , വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് പാറശാല ഫൊറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ് പ്രൊക്കുറേറ്റര്‍ ഫാ.റോബിന് സി പീറ്റര്‍ തുടങ്ങിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.