Vatican

കൂലിക്കാരല്ലാത്ത ജാഗ്രതയുള്ള അജപാലകരെ ലഭിക്കാനായി പ്രാർത്ഥിക്കാം; ഫ്രാൻസിസ് പാപ്പാ

കൂലിക്കാരല്ലാത്ത ജാഗ്രതയുള്ള അജപാലകരെ ലഭിക്കാനായി പ്രാർത്ഥിക്കാം; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: അജപാലകർ സഭയുടെ ചാലകശക്തിയാണ്, അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട്, എന്നും ജാഗ്രതയോടെ ഉണർന്നിരിക്കുന്ന  അജപാലകർക്കായി വിശ്വാസസമൂഹം നിരന്തരം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്താ കപ്പേളയിൽ, നാലാം തീയതി വെള്ളിയാഴ്ച പ്രഭാതബലിയർപ്പണവേളയിലെ വചനസന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

“ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക” എന്നാൽ, അജഗണങ്ങളുടെ ജീവിതത്തോട് ഇടയൻ ഉൾച്ചേരുക എന്നതാണ്.  കൂലിക്കാരനല്ലാത്ത ഇടയന്‍ മാത്രമേ ഓരോന്നിനെയും സംരക്ഷിക്കുവാനും, ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ സമൂഹത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും സാധിക്കുകയുള്ളൂ എന്ന് പാപ്പാ പറഞ്ഞു.

ഒരു ഇടയൻ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടാണ് എന്നത് മറക്കാതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

അതിനാൽ, ദൈവം നമുക്ക് നല്ല അജപാലകരെ നൽകുന്നതിനായി പ്രാർത്ഥിക്കാമെന്നും, സഭയിൽ ഇടയന്മാരുടെ അഭാവമുണ്ടായാൽ അതിനു മുന്നോട്ടു പോകാനാവില്ലെന്നും പാപ്പാ വ്യക്തമാക്കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker