Diocese
കുരിശ് സഹനത്തിന്റെ പ്രതീകം; ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ്
കുരിശ് സഹനത്തിന്റെ പ്രതീകം; ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ്
അനിൽ ജോസഫ്
വിതുര: കുരിശ് സഹനങ്ങളുടെ പ്രതീകമെന്ന് പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൗസേബിയൂസ്. കുരിശുകളില്ലാത്ത ജീവിത സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാവാത്ത കാലത്താണ് നാം ജീവിക്കുന്നത്, ബോണക്കാട് കുരിശുമലയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
വേദനയെ വെറുക്കുന്ന സംസ്കാരത്തിലൂടെയാണ് നാം കടന്ന് പോകുന്നത്, എന്നാല്‍ സ്നേഹത്തിനും സഹനത്തിനും വേണ്ടി കുരിശ് ഏറ്റെടുക്കുന്നവര്‍ സമൂഹത്തില്‍ കുറഞ്ഞ് വരുന്നുവെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കുരിശില്ലാത്ത ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ലെന്നും സഹനങ്ങളുടെ കുരിശുകളിലൂടെയാണ് ബോണക്കാട് കുരിശുമല കടന്ന് പോകുന്നതെന്നും ബിഷപ്പ് പറഞ്ഞു.