കുരിശിന്റെ അവഹേളനം അബദ്ധത്തിൽ സംഭവിക്കുന്നതല്ല
കുരിശിന്റെ അവഹേളനം അബദ്ധത്തിൽ സംഭവിക്കുന്നതല്ല
ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
വിശുദ്ധ കുരിശിനെ അവഹേളിക്കുന്നവിധത്തിൽ പെരുമാറിയവർ പിള്ളേരാണെന്നും കേസായാൽ ഭാവി പോകുമെന്നതിനാൽ ക്ഷമിച്ചേക്കാമെന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ കേട്ടു. നല്ലകാര്യം… പക്ഷെ ആ സ്ഥലത്ത് ഇതാദ്യത്തെ അനുഭവമല്ലെന്നും മറ്റു പലവിധത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അവിടെയുള്ളവർ പറയുന്നതും സോഷ്യൽ മീഡിയായിൽ കാണുന്നു. മാത്രമല്ല, ഇത് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ച വിവരക്കേടാണെന്ന് കരുതാൻ വയ്യ. ചില ചിത്രങ്ങളിൽ ആ കുരുപ്പകൾ കാണിക്കുന്ന ചില ആംഗ്യങ്ങൾതന്നെ അതു തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രതീകത്തെ, ഇത്രയും കഠിനമായി അധിക്ഷേപിച്ച സംഭവത്തെ, ഇത്രയുംനാൾ ചെയ്തുവന്നതുപോലെ, വെറും കുട്ടിക്കളിയായിക്കണ്ട് വിട്ടുകളയുകയും അവഗണിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും.
ചിലർ വ്യക്തമായ കണക്കുകൂട്ടലുകളോടെ ബോധപൂർവം ചെയ്യുന്ന പ്രവർത്തികളെ ആ രീതിയിൽകണ്ട് പ്രതികരിക്കാതിരുന്നതാണ് ഇതുവരെയും സഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച. തിന്മയ്ക്കെതിരെ പ്രതികരിക്കുന്നത് ക്ഷമയെന്ന പുണ്യത്തിനു വിരുദ്ധമാണെന്ന അബദ്ധ പ്രബോധനത്തിൽ ആശ്വസിച്ച് നാം കഴിഞ്ഞിരുന്ന സുരക്ഷിത മാളങ്ങൾ ഇപ്പോൾ അപകടത്തിലാണ്. ഇനിയെങ്കിലും അതു തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന് സാക്ഷ്യങ്ങളായി ധാരാളം ജനതകൾ ചരിത്രപാഠങ്ങളിൽമാത്രം അവശേഷിക്കുന്നുണ്ട്.
പ്രവാചകനെക്കുറിച്ച് പരാമർശിച്ചതിന് കൈയും തലയുംവെട്ടുന്നവരുടെ ശൈലി ക്രൈസ്തവന്റെയോ പരിഷ്കൃതസമൂഹത്തിന്റെയോ ശൈലിയല്ല. എന്നാൽ ആ കാട്ടാളനീതിയെ പരസ്യമായി ശ്ലാഹിക്കുന്നവരും രഹസ്യമായി പിന്തുണയ്ക്കുന്നവരും ‘സൗഹൃദസംഭാഷണത്തിനായി’ എത്തുമ്പോൾ അതിഥിസത്ക്കാരത്തിന്റെ മാന്യത നിലനിർത്തിക്കൊണ്ടുതന്നെ ഇതിനൊക്കെ ഉത്തരം പറിയിപ്പിക്കുകതന്നെ ചെയ്യണം. മാത്രമല്ല, പൊതുസമൂഹത്തിനുമുമ്പിൽ അവരുടെ നിലപാടുകൾ പരസ്യപ്പെടുത്തുകയും വേണം.
പ്രിയപ്പെട്ട മുസ്ലീം സമുദായാംഗങ്ങളേ, ഇതിനുമുമ്പ് എരുമേലി സ്കൂളിൽ നിങ്ങൾ കാണിച്ച അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു. എരുമേലി സ്കൂളിൽ അന്യായമായ അക്രമങ്ങൾ നടത്തിയത് മുസ്ലീം സമുദായത്തിലെ തീവ്രനിലപാടുകാരായ ചിലരായിരിക്കുമെന്ന് കരുതിയാണ് അന്ന് ആ പോസ്റ്റിട്ടത്. നിർഭാഗ്യവശാൽ മുസ്ലീം സമുദായത്തിൽനിന്ന് ഔദ്യോഗികമായി ആരും ആ തിന്മയെ അപലപിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതിരുന്നതിനാൽ ആ അന്യായത്തെ നിങ്ങളെല്ലാവരും അംഗീകരിക്കുന്നുവെന്നും പിന്താങ്ങുന്നുവെന്നും പൊതുസമൂഹത്തെ നിങ്ങൾ ബോദ്ധ്യപ്പെടുത്തി. അതുതന്നെ കഴിഞ്ഞ കുറേ കാലങ്ങളായി നിങ്ങൾ തുടർന്നുകൊണ്ടുമിരിക്കുന്നു. നിങ്ങൾ കാണിക്കുന്ന അതിക്രമങ്ങളോടു പ്രതികരിച്ചാൽ കഴുത്തിനുമുകളിൽ തല കാണില്ലെന്നൊരു സംസാരം പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുക്കാൻ അതുവഴി നിങ്ങൾക്കു കഴിഞ്ഞു. എന്നാൽ ഇനിയും ഇതുപോലുള്ള അന്യായങ്ങളോടു മൗനംകൊണ്ടു മറുപടി പറയാൻ പൊതുസമൂഹം തയ്യാറല്ല എന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. അതിനാൽ, പൊതുസമൂഹത്തിന്റെ ഭാഗമായി എല്ലാവരുടെയും സ്നേഹാദരവുകൾ സ്വീകരിച്ച് ജീവിക്കണമെങ്കിൽ ഇനിയെങ്കിലും ഇതുപോലുള്ള തിന്മകളോടുള്ള സമുദായത്തിന്റെ നിലപാടെന്തെന്ന് പരസ്യമായി പ്രഖ്യാപിച്ച് വ്യക്തത വരുത്തുക.
Dear Brothers,
This insulting of the Cross is not an accident or children’s hobby. We have to read this along with the happening elsewhere in India Christian’s were murdered and Churches were demolished Fr. Stanswamy was arrested for having allenence with Maoist.