Diocese

കുമ്പസാരം പ്രസ്താവന പിൻവലിക്കണം; കെ.എൽ.സി.ഡബ്ള്യൂ.എ.

കുമ്പസാരം പ്രസ്താവന പിൻവലിക്കണം; കെ.എൽ.സി.ഡബ്ള്യൂ.എ.

അനിൽ ജോസഫ്

നെയ്യാറ്റിൻകര: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അദ്യക്ഷയുടെ ശുപാർശക്കെതിരെ കേരള ലാറ്റിൻ കാതോലിക്ക, നെയ്യാറ്റിൻകര രൂപതാ വിമെൻസ് അസോസിയേഷൻ, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

രൂപത പ്രസിഡന്റ്‌ ശ്രീമതി ബേബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ ആധാരമായ കുമ്പസാരം എന്ന കൂദാശയെ നിരോധിക്കാനുള്ള ദേശീയ വനിതാ കമ്മീഷൻ അദ്യക്ഷ രേഖാശർമ്മയുടെ ശുപാർശക്കെതിരെ പ്രതിഷേധം ഉയർന്നത്.

ഭരണഘടനാ ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം എല്ലാ മതസ്ഥർക്കും ഒന്നുപോലെ ലഭ്യമാക്കാൻ സർക്കാരുകൾ തയ്യാർ ആകണം. വർഗീയതയുടെ വിഷ വിത്തുകൾ സമൂഹത്തിൽ പടർത്തി മതസ്വാതന്ത്ര്യവും മതസൗഹാർദ്ദവും തകർക്കാനാൻ ശിഥിലീകരണ ശക്തികളാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ,
സഭയുടെ വിശ്വാസ സത്യത്തെയും, അനുഷ്ടാനങ്ങളെയും എന്തു വിലകൊടുത്തും സംരക്ഷിക്കാൻ സ്ത്രീ സമൂഹം തയ്യാർ ആകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരതത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും, സമത്വവും ഉറപ്പാക്കാൻ കഴിയാത്ത വനിതാ കമ്മീഷന് ക്രൈസ്തവ വിശ്വാസസംഹിതയെ ചോദ്യം ചെയ്യാൻ അവകാശമില്ല എന്ന് യോഗം വിലയിരുത്തി.

ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചുനടന്ന യോഗത്തിൽ റവ. ഫാ. അനിൽ കുമാർ, അൽമായ കമ്മിഷൻ ഡയറക്റ്റർ, ശ്രീമതി അൽഫോൻസാ ആന്റിൽസ്, കെ.എൽ.സി.ഡബ്ള്യൂ.എ. സംസ്ഥാന സെക്രട്ടറി, സിസ്റ്റർ സിബിൽ, രൂപത ഭാരവാഹികൾ എന്നിവർ സംസാരിച്ചു

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker