കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്റെ പരാമർശം സ്ഥാനത്തിന് യോജിക്കാത്തത്; കെ.എൽ.സി എ.
കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്റെ പരാമർശം സ്ഥാനത്തിന് യോജിക്കാത്തത്; കെ.എൽ.സി എ.
കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്റെ പരാമർശം സ്ഥാനത്തിന് യോജിക്കാത്തത്; കെ.എൽ.സി എ.
അഡ്വ.ഷെറി ജെ.തോമസ്
എറണാകുളം: കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തതാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന സമിതി. കെ.എൽ.സി.എ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വളരെ ശക്തമായ പരാമർശങ്ങളാണ് സംസ്ഥാന സമിതി നടത്തിയിട്ടുള്ളത്.
ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത് നിയമത്തിൻറെ വഴിക്ക് അന്വേഷണവും മറ്റുകാര്യങ്ങളും നടക്കുന്നുണ്ട്. അത് ഒരു കാരണമാക്കി കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന മതേതര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.
കുമ്പസാരം സംബന്ധിച്ച കാര്യങ്ങൾ, കുമ്പസാരിക്കാൻ പോകുന്നവർ തീരുമാനിക്കും. ഇത്തരത്തിൽ നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും കെ.എൽ.സി.എ. യുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
കെ.എൽ.സി.എ. സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ ചേർന്നാണ് കെ.എൽ.സി.എ. യുടെ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
പ്രധാനമന്ത്രിയ്ക്കും, ആഭ്യന്തരമന്തി രാജ്‌നാഥ് സിങ്ങിനും നൽകിയ റിപ്പോർട്ടിലാണ് കുമ്പസാരം നിരോധിക്കണമെന്നും, പ്രതികൾക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്നും ആരോപിക്കുന്നത്.