Kerala
കൂനമ്മാവ് പള്ളിക്ക് 3.2 കോടി ധനസഹായം; കേന്ദ്ര ടൂറിസം മന്ത്രിയുടെ വാഗ്ദാനം
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോദേശീയ തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനായി...
അനിൽ ജോസഫ്
തിരുവനന്തപുരം: കൂനമ്മാവ് പള്ളിക്ക് 3.2 കോടി ധനസഹായം നൽകാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി (സെന്റ്ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം) ദേശീയ തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനായുള്ള വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി 3.2 കോടി ധനസഹായ നൽകി സഹായിക്കാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ശ്രീ.പ്രഹ്ളാദ് സിംഗ് പട്ടേൽ അറിയിച്ചത്.
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നൽകിയ നിവേദനം താൻ ഇന്ന് ബഹു.കേന്ദ്രമന്ത്രിക്കു നേരിട്ട് സമർപ്പിച്ച അവസരത്തിലാണ് അദ്ദേഹം ഈ വാഗ്ദാനം നല്കിയതെന്ന് കെ.വി.തോമസ് പറഞ്ഞു. ഏറെ നാളത്തെ പരിശ്രമം ഫലവത്തായതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. കൂന്നമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയും, കുമ്പളങ്ങി മോഡൽ ടൂറിസം വില്ലേജും കേന്ദ്രമന്ത്രി സന്ദർശിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.