കുട്ടികൾ ലഹരിയ്ക്ക് അടിപ്പെടാതെ നോക്കണം; ഡെപ്യൂട്ടി സ്പീക്കർ വി.ശശി
കുട്ടികൾ ലഹരിയ്ക്ക് അടിപ്പെടാതെ നോക്കണം; ഡെപ്യൂട്ടി സ്പീക്കർ വി.ശശി
സ്വന്തം ലേഖകൻ
വെട്ടുകാട്: ചെറുതലമുറ ലഹരിയ്ക്ക് അടിപ്പെടാതെ നോക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി. ‘സംസ്ഥാന മദ്യവർജ്ജന സമിതി’, കേരളത്തിലെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന 101 ലഹരി വിരുദ്ധ സെമിനാറുകളിൽ, പതിമൂന്നാമത്തേത് വെട്ടുകാട് മിസ്റ്റിക്കൽ റോസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
സമൂഹത്തിൽ മദ്യം-ലഹരി ഉപയോഗം ഭയാനകമാണെന്നും ലഹരി മാഫിയകൾ വിദ്യാർത്ഥികളെ കുടുക്കാൻ വട്ടമിട്ടു കറങ്ങുകയാണെന്നും അതിനെതിരെ സമൂഹവും സ്കൂളുകളും രംഗത്ത് വരണമെന്നും കേരള സംസ്ഥാന ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.
ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കർ “ലഹരിയും ആസക്തിയും” എന്ന വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ‘ഗാന്ധിയൻ കേരള മദ്യനിരോധന സമിതി’യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എഫ്.എം.ലാസർ ലഹരി വിരുദ്ധ സെമിനാർ നയിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.റസീഫ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി റസൽ സബർമതി സ്വാഗതവും ‘നല്ലപാഠം’ കൺവീനർ പ്രശീല നന്ദിയും പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.സെനോബി, നല്ലപാഠം കൺവീനർ ജോഷി, സലിം കുഞ്ഞാലുംമൂട് എന്നിവർ പ്രസംഗിച്ചു.
പ്രമുഖ കവി കുന്നത്തൂർ ജെ. പ്രകാശ് കവിതയും സീരിയൽ താരം ആർകെ നാടൻപാട്ടും അവതരിപ്പിച്ചു.