കുടുംബങ്ങളോടൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു; ഫ്രാൻസിസ് പാപ്പാ
കുടുംബങ്ങളോടൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു; ഫ്രാൻസിസ് പാപ്പാ
സ്വന്തം ലേഖകൻ
റോം: കുടുംബങ്ങളോടൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. കുടുംബങ്ങളോടൊത്തുള്ള തന്‍റെ രണ്ടാമത്തെ ആഘോഷത്തിന് പങ്കെടുക്കുവാൻ പോകവേ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പാ.
ഡബ്ലിനിലേയ്ക്ക് ഇത് പാപ്പായുടെ ആദ്യസന്ദർശനമാണ്. ആദ്യകുംബസംഗമം, അമേരിക്കന്‍ ഐക്യനാടുകളിലെ ഫിലഡല്‍ഫിയായില്‍ വച്ചായിരുന്നു.
കുടുംബങ്ങളോടൊപ്പമായിരിക്കാന്‍ ഞാൻ വളരെ ഇഷ്ടപ്പെടുന്നു അതുകൊണ്ടുതന്നെ, ഈ യാത്ര എനിക്ക് സന്തോഷകരമാണെന്നും പാപ്പാ പറഞ്ഞു. സന്തോഷം നൽകുന്ന മറ്റൊരു കാര്യം 38 വര്‍ഷത്തിനു ശേഷം ഞാന്‍ അയര്‍ലണ്ടില്‍ തിരിച്ചെത്തുന്നതാണെന്നും, 1980 ല്‍ അവിടെ ഞാന്‍ ഇംഗ്ലീഷ് പരിശീലിക്കുന്നതിനായി മൂന്നുമാസക്കാലം ചിലവഴിച്ചിട്ടുണ്ടെന്നും പാപ്പാ ഓർമ്മിക്കുന്നു.
തുടര്‍ന്ന്, മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ അഭിമുഖം അവസാനിപ്പിച്ചത്.