Diocese
കുടുംബം സന്തോഷപ്രദമാകുന്നത് ദൈവ സാനിധ്യത്തില്‍; ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍
കുടുംബം സന്തോഷപ്രദമാകുന്നത് ദൈവ സാനിധ്യത്തില്‍; ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കുടുംബജീവിതം സന്തോഷ പ്രദമാകുന്നത് ദൈവസാനിധ്യത്തിലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ദൈവാശ്രയ ബോധത്തില്‍ കുടുംബം നില്‍ക്കുമ്പോഴാണ് കുടുംബത്തില്‍ സന്തോഷം കളിയാടുന്നത്, അതിന് മാതൃകയാണ് നസ്രത്തിലെ തിരുകുടുംബം. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ രൂപത കുടുംബ പ്രേക്ഷിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏകോപിപ്പിച്ച് ഒറ്റമനസോടെ കുടുംബം നീങ്ങുമ്പോഴാണ് കുടുംബ ജീവിതം ഹൃദ്യമാകുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍ റവ.ഡോ.ആര്‍.പി. വിന്‍സെന്‍റ് അധ്യക്ഷത വഹിച്ചു. മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.ജസ്റ്റിന്‍, അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.