Articles

കുടുംബം ദേവാലയങ്ങളായാൽ

എന്റെ ബലിയർപ്പണം ഇന്നുമുതൽ ആരംഭിക്കുന്നു, ആദ്യം കുടുംബത്തിൽ, ആ അർപ്പണം പൂർണ്ണമാകുമ്പോൾ ദേവാലയത്തിൽ...

ഫാ.മാർട്ടിൻ ഡെലിഷ്

ആവൃത്തി മഠങ്ങൾ, മിണ്ടാമഠം എന്ന് പറയപ്പെടുന്ന മഠങ്ങളിൽ ഒരു വാക്യം എഴുതിവെച്ചിട്ടുണ്ട് അതിപ്രകാരമാണ്, “ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക് ഇവിടം സ്വർഗ്ഗമാണ്”. നമ്മളുടെ മിണ്ടാമഠത്തിലേയ്ക്കുള്ള പ്രവേശനം ഇന്നലെ ആരംഭിച്ചു. മിണ്ടാമഠങ്ങൾ ‘മിണ്ടാത്ത ഇടങ്ങൾ അല്ല’ മറിച്ച് ‘ദൈവത്തിന്റെ ഹിതം അന്വേഷിച്ച് ദൈവത്തോട് കൂടെ ഇരിക്കുന്ന ഇടങ്ങളാണ്’.

ഇതുവരെ വീട്ടിൽ കിട്ടാതിരുന്ന അപ്പനെ, ഭർത്താവിനെ, മക്കളെ ഒക്കെ ഏറ്റവും അടുത്ത് വീട്ടിൽ കിട്ടിയ ദിവസങ്ങളാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ നമ്മൾക്ക് നിർണായകമാണ് – ദൈവത്തിന്റെ ഹിതം അറിയുവാൻ, ദൈവത്തോട് കൂടെ ആയിരിക്കുവാൻ. ബലിയർപ്പണവും ആചാര അനുഷ്ഠാനങ്ങളും ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ, നിങ്ങളുടെ ദൈവം എവിടെ എന്ന് ചോദിക്കുന്ന പലരും ഉണ്ട്. ഓർക്കുക, ദൈവം മറിഞ്ഞിരിക്കുക അല്ല, ദൈവം കൂടെ ആയിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മൾ വന്നിരിക്കുന്നത്, അത് സാഹോദര്യത്തിന്റെ കരുതലിന്റെ ദൈവീക മുഖമാണ്.

ആരാധന ഇനിയുള്ള ലോക്ക് ടൗൺ ദിവസങ്ങൾ കുടുംബത്തിൽ മാതാപിതാക്കളും മക്കളും ഒന്നു ചേർന്നു കൊണ്ട് നടത്തേണ്ടതാണ്. ഇതുവരെ കിട്ടിയ അവസരങ്ങൾ വേണ്ട വിധം ഉപയോഗിക്കാതിരുന്നത് കൊണ്ട് ദൈവം ഒരുക്കിയ പുതിയ ആരാധനയുടെ ദിവസങ്ങൾ. ഈ പ്രവാസ കാലം കഴിയുമ്പോൾ ദേവാലയങ്ങളിലെ ബലികൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും ഉണ്ടാവും. കാരണം, ശരിയായ വിശ്വാസം ഈ കാലഘട്ടം നമ്മെ പഠിപ്പിക്കും. സഹോദരന്റെ ആവശ്യങ്ങളിലേക്ക് കൈനീട്ടുന്ന, മനസ്സ് നീട്ടുന്ന ബലി…അത് ഇപ്പോൾ ആരംഭിക്കേണ്ടിയിരിക്കുന്നു.

കുടുംബത്തിലെ ബലിയർപ്പണത്തിന് അർത്ഥവും ആഴവും ഉണ്ടാകുന്നത് പൂർണ്ണമായി സമർപ്പിക്കാൻ കഴിയുമ്പോഴാണ്. ഈ സമർപ്പണമാണ് ഇതുവരെ എനിക്ക് ഉണ്ടാകാതിരുന്നത് എങ്കിൽ ഇന്നുമുതൽ അത് ഞാൻ കുടുംബത്തിൽ അർപ്പിച്ച്, ദേവാലയത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കണം. എന്റെ ബലിയർപ്പണം ഇന്നുമുതൽ ആരംഭിക്കുന്നു, ആദ്യം കുടുംബത്തിൽ, ആ അർപ്പണം പൂർണ്ണമാകുമ്പോൾ ദേവാലയത്തിൽ, ദൈവത്തിന്റെ കൂടെ ആയിരിക്കുവാൻ, ദൈവഹിതം അറിയുവാനും, അങ്ങനെ എന്റെ ഈ പ്രവാസകാലം അനുഗ്രഹ പൂർണ്ണമാക്കാനും കഴിയും. ഓർക്കുക, ദൈവത്തെ പ്രസാദിപ്പിക്കുന്ന, ദൈവത്തിന്റെ ഹിതം അറിയുന്നവന് ഇവിടം സ്വർഗ്ഗമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker