കിള്ളിപ്പാലം സെന്റ് ജൂഡ് തീർഥാടന ദേവാലയത്തിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ
കിള്ളിപ്പാലം സെന്റ് ജൂഡ് തീർഥാടന ദേവാലയത്തിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ
തിരുവനന്തപുരം : കിള്ളിപ്പാലം സെന്റ് ജൂഡ് തീർഥാടന ദേവാലയത്തിൽ വി. യൂദാതദേവൂസിന്റെ തിരുനാൾ ഇന്ന് ആരംഭിച്ച് ഫെബ്രുവരി ഒന്നിനു സമാപിക്കും. ഇന്നുരാവിലെ ആറു മുതൽ ദിവ്യകാരുണ്യ ആരാധന, 6.30നും 10നും നൊവേനയും ദിവ്യബലിയും.
വൈകുന്നേരം 4.30നു ജപമാല, ലിറ്റിനി, നൊവേന, റവ. ഡോ. ഗ്ലാഡിൻ അലക്സിന്റെ മുഖ്യകാർമികത്വത്തിൽ ലത്തീൻ ഭാഷയിൽ ദിവ്യബലി, റവ. ഡോ. തോമസ് നെറ്റോ വചന സന്ദേശം നൽകും. തുടർന്ന് ഏഴിനു തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജേക്കബ് സ്റ്റെല്ലസ് തിരുനാൾ കൊടിയേറ്റ് നിർവഹിക്കും.തുടർന്നുള്
ഫെബ്രുവരി ഒന്നിനു തിരുനാൾ ദിനം രാവിലെ ആറിനു ദിവ്യകാരുണ്യ ആരാധന, ഏഴിനും 10നും ദിവ്യബലി, വൈകുന്നേരം 4.30ന് ജപമാല, നൊവേന. 5.30നു തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റവ. ഡോ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. തുടർന്ന് തിരുനാൾ സമാപന സൂചനയായി കൊടിയിറക്ക് കർമം.
തിരുനാൾ ദിനങ്ങളിൽ പൂന്തറ, വലിയതുറ, കണ്ണാന്തുറ, കൊച്ചുവേളി, പാളയം, വെള്ളയമ്പലം, പുന്നക്കാമുകൾ, തൈക്കാട്, പൂഴിക്കുന്ന് എന്നീ ഇടവകകളും മങ്കാട്ടുകടവ് വിശ്വപ്രകാശ് സ്കൂളും ദിവ്യബലി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. തിരുനാൾ ദിനത്തിലെ നേർച്ചയും കാഴ്ചകളും തിരുനാൾ വരവും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് എം. സൂസപാക്യത്തിന്റെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തീർഥാടന കേന്ദ്രം തീരുമാനിച്ചു.