കാരോട് വിശുദ്ധ കുരിശിന്റെ ദേവാലയ കൂദാശ ഇന്ന്
കാരോട് വിശുദ്ധ കുരിശിന്റെ ദേവാലയ കൂദാശ ഇന്ന്
സ്വന്തം ലേഖകൻ
പാറശാല: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കീഴിൽ കാരോട് പുതിയതായി നിർമിച്ച ‘വിശുദ്ധ കുരിശിന്റെ ദേവാലയ കൂദാശ’ ഇന്ന് നെയ്യാറ്റിൻകര രൂപത ബിഷപ് വിൻസന്റ് സാമുവേൽ, പുനലൂർ രൂപത ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ ചേർന്ന് നിർവഹിക്കും.
വൈകുന്നേരം 3.00-ന് പിതാക്കന്മാർക്കു സ്വീകരണം നൽകും. തുടർന്ന് നാലിന് തിരുനാൾ കൊടിയേറ്റും ദേവാലയ ആശിർവാദവും.
നാളെ ഫാ. വത്സലൻ ജോസിന്റെ കാർമികത്വത്തിൽ ദിവ്യബലി. ഫാ. സിജോ ജോർജ് കുരിശിൻമൂട്ടിൽ വചന പ്രഘോഷണവും നടത്തും.
10-ന് നവ വൈദീകർ നടത്തുന്ന ദിവ്യ ബലിയിൽ ഫാ. ആദർശ് വചന പ്രഘോഷണം നടത്തും.
11-ന് ഫാ. ജിനു തെക്കേത്തലക്കൽ നടത്തുന്ന ദിവ്യ ബലിയിൽ ഫാ. മിജോ പുത്തൻപുര വചന പ്രഘോഷണം നടത്തും.
12-ന് ഫാ. മാർട്ടിൻ നടത്തുന്ന ദിവ്യബലിയിൽ ഫാ. ആന്റണി പുളിക്കൽ വചനപ്രഘോഷണം നടത്തും.
13-ന് ഫാ. ജോൺ മുരുപ്പേൽ നടത്തുന്ന ദിവ്യബലിയിൽ ഫാ. ജോയ് വചനപ്രഘോഷണം നടത്തും.
14-ന് ഫാ. ജോസഫ് പെരേര നടത്തുന്ന ദിവ്യബലിയിൽ ഫാ. റെയ്മണ്ട് ഷൈജു വചന പ്രഘോഷണം നടത്തും.
15 ന് രാവിലെ 10.30-ന് ആഘോഷമായ തിരുനാൾ ദിവ്യബലി മോൺ. വി. പി. ജോസ് മുഖ്യ കാർമികത്ത്വം വഹിക്കും. ഫാ. ആന്റണി കാണപ്പള്ളി വചന പ്രഘോഷണം നടത്തും.
എല്ലാ ദിവസവും വൈകുന്നേരം 5 .30 നു ജപമാല, ലിറ്റിനി, നൊവേനയും ഉണ്ടായിരിക്കും.